നിരന്തരം തെറ്റായ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞ കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇരിക്കുന്ന കൊമ്പു തന്നെ മുറിക്കുന്ന തരത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ അപലപിക്കാന്‍ പോലും അവര്‍ തയ്യാറല്ല. ന്യൂസ് ക്ലിക്കിന് നേരെയുണ്ടായ നടപടികളെ എതിര്‍ത്തു സംസാരിച്ചാല്‍ ആ വാള് തങ്ങളുടെ തലയെയും ബാധിക്കുമെന്ന ഭയമാണ് ഈ തരം താണ നിലപാടിലേക്ക് നയിക്കുന്നതെന്നാണ് ടി രവീന്ദ്രന്‍ പറയുന്നത്. കേന്ദ്രത്തെ തൃപ്തിപ്പെടുത്താനായി കേരള സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ തമസ്കരിക്കുകയും വീഴ്ചകളെ പര്‍വതീകരിക്കുകയും ചെയ്യുകയാണെന്നും രവീന്ദ്രന്‍ നിരീക്ഷിക്കുന്നു
Friday, October 6, 2023
Wednesday, October 4, 2023
ദേ വന്നൂ,പിന്നേം പോയി - പാഠപുസ്തകങ്ങളിലെ അക്ഷരമാലയുടെ കാര്യമാണ്.
ഇടയ്ക്കു വച്ച് അക്ഷരമാല പാഠപുസ്തകത്തില്‍ നിന്ന് അപ്രത്യക്ഷമായി. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നിട്ടെന്താ ,പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ നിര്‍ദ്ദേശപ്രകാരം വീണ്ടും പഴയ അവസ്ഥ തന്നെ. ഇന്നത്തെ മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയലില്‍ ഈ നടപടിയെ കാര്യങ്ങളുടെ എല്ലാ വശവും പരിഗണിച്ചുകൊണ്ട് വിമര്‍ശിക്കുകയാണ്. സിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരാതെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാറ്റങ്ങള്‍ വരുത്താനാവണം എന്നാണ് പത്രത്തിന്‍റെ പക്ഷം. റിട്ടയേഡ് അധ്യാപികയായ ശ്യാമളട്ടീച്ചര്‍ പറയുന്നതും മറ്റൊന്നല്ല.
Tuesday, October 3, 2023
കോടതിക്ക് ഇനി എന്തൊക്കെ ചെയ്യേണ്ടി വരും!
കുറച്ചു കാലത്തെ ഇടവേളയ്കു ശേഷം മാധ്യമവിചാരം എന്ന ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റ് നടത്തുകയാണ്.യൂറ്റ്യൂബിലും ഫേസ് ബുക്കിലും മുമ്പ് അപ് ലോഡ് ചെയ്ത വീഡിയോകളും ഇവിടെ കൊടുക്കാം
വേര്‍പിരിയാന്‍ നില്‍ക്കുന്ന ദമ്പതികളോടുളള ചില കുടുംബക്കോടതികളുടെ സമീപനത്തിൽ ഇടപെട്ട് ഹൈക്കോടതി!
കുട്ടിയ്ക്ക് പേരിടുന്നതില്‍ തര്‍ക്കിച്ച് കോടതിയിലെത്തുന്ന ദമ്പതികള്‍ക്കു വേണ്ടി കുട്ടിയ്ക്ക് പേരിടാനും ഹൈക്കോടതി! !രണ്ടു കോടതി വാര്‍ത്തകളാണിന്നത്തെ പത്രങ്ങളിലെ പ്രത്യേകത.
മറ്റു വാര്‍ത്തകള്‍-
1. ക്ഷേത്രത്തിലെ വിഗ്രഹത്തെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ആ പഴയ പത്താം ക്ലാസുകാരന്‍
2. പ്രായം 60 കഴിഞ്ഞ ചെന്ന വനിതകളുടെ കൂട്ടായ്മയൊരുക്കിയ വായനശാല
3. റിട്ടയര്‍മെന്‍റിനു ശേഷം മോഹിനിയാട്ടം പോലുള്ള കലകളില്‍ പ്രാവീണ്യം നേടുന്ന വനിത