Thursday, March 12, 2009
പത്രക്കാര്‍ ജഡ്ജിമാരാവണോ
ഈയിടെ ഒരു ഡോക്ടര്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ സംഭവം പത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു - ഡോക്ടര്‍ കാമുകിയെ പെട്രോളൊഴിച്ചു തീവച്ചു.(അന്ന് യുവതി മരിച്ചിരുന്നില്ല)ഒരു സ്ത്രീയെ മറ്റൊരാളുടെ കാമുകി എന്ന് വിശേഷിപ്പിക്കാന്‍ ഈ പത്രക്കാര്‍ ഡോക്ടറുടെയും യുവതിയുടെയും സന്തതസഹചാരികളായിരുന്നുവോ. ഒരു യുവതി മറ്റൊരാളുടെ കാമുകിയാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് പത്രക്കാരാണോ. കാമുകിയെന്നതിനെക്കാളേറെ അവര്‍ക്കിണങ്ങുന്ന വിലാസം മറ്റൊരാളുടെ ഭാര്യ എന്നതാണ്. ഭര്‍തൃമതിയെ പെട്രോളൊഴിച്ചു കൊല്ലാന്‍ ശ്രമിച്ചു, എന്നോ വീട്ടമ്മയെ പെട്രോളൊഴിച്ചു കത്തിച്ചു എന്നോ മറ്റോ കൊടുക്കുന്നതായിരുന്നു സാമാന്യമര്യാദ. ഭര്‍ത്താവിന്റെയും അവരുടെ വീട്ടുകാരുടെയും അവസ്ഥ അവര്‍ പരിഗണിക്കേണ്ടതായിരുന്നു.ഇവര്‍ കമിതാക്കളായിരുന്നു എന്നറിയപ്പെടുന്നു എന്നോ മറ്റോ വാര്‍ത്തയുടെ അവസാനത്തില്‍ പറഞ്ഞാലും ജനത്തിന് കാര്യം മനസ്സിലാവുമായിരുന്നല്ലോ.
Subscribe to:
Post Comments (Atom)
No comments:
Post a Comment