Sunday, March 2, 2008
സിസോ ബുക്സിണ്റ്റെ യോഗയുംധ്യാനവുംവീഡിയോ സി.ഡി.
സിസോ ബുക്സിണ്റ്റെ യോഗയും ധ്യാനവും എന്ന വീഡിയോ സി.ഡി.കണ്ടു. യോഗാചാര്യ ശ്രീകണ്ഠന്‍ നായരുടെ യോഗമുറകള്‍ ചിത്രീകരിച്ചിട്ടുള്ള സി.ഡിയുടെ അവതാരകന്‍ അശ്വമേധം ഫെയിം പ്രദീപ് ആണ്.പൊതുവെ സാങ്കേതികത്തികവുള്ളതെന്നു പറയാവുന്നതാണു ഈ സി.ഡി. പക്ഷെ , യോഗപഠനത്തില്‍ ഇത്തരം സി.ഡികള്‍ എന്തു പ്രയോജനമാണ് ചെയ്യുന്നത്? യോഗപാഠങ്ങള്‍ വിവരിക്കുന്ന ഒരു സചിത്രപുസ്തകത്തേക്കാള്‍ എന്തു ഗുണമാണ് ഇതു കൊണ്ടുള്ളത്? എം.കെ ശ്രീധരന്‍ രചിച്ച് , സിസോ ബുക്സ് പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള പുസ്തകത്തിണ്റ്റെ കൂടെയുള്ള ഈ സി.ഡി., പുസ്തകം വായിച്ചുകിട്ടിയ, ഒരാളുടെ അറിവിനെ ഏതു രീതിയിലാണ് മെച്ചപ്പെടുത്തുക എന്നറിയുന്നില്ല. സി.ഡി യില്‍ (പുസ്തകത്തിലും) യോഗമുറകള്‍ അവതരിപ്പിച്ചിട്ടുള്ള ക്രമത്തിണ്റ്റെ കാര്യത്തിലും വിയോജിപ്പുണ്ട്.നിന്നു കൊണ്ട് ചെയ്യേണ്ട യോഗാഭ്യാസങ്ങളാണ് ഏറ്റവും ആദ്യം കൊടുത്തിട്ടുള്ളത്.ഇത് ഒരു തുടക്കക്കാരന് എത്ര മാത്രം സഹായകമാവും? മറ്റു പല പഠനപദ്ധതികളിലും (ഉദാ:യോഗദീപ്ത) കിടന്നു കൊണ്ടുള്ള ഇനങ്ങള്‍ക്കാണ് പ്രഥമസ്ഥാനം. വളരെ ലളിതമായ വിനോദ വിശ്രമ രീതിയില്‍ വേണം യോഗ അഭ്യസിക്കാന്‍ എന്നാണ് ഈ രംഗത്ത് പഠനങ്ങള്‍ നടത്തുന്നവരുടെ പക്ഷം. കിടന്നും ഇരുന്നും ചെയ്യുന്ന ഇനങ്ങള്‍ക്ക് ശേഷം മാത്രം നിന്നു കൊണ്ടുള്ളവ ചെയ്യുക എന്ന സ്വാഭാവികക്രമം പാലിക്കാത്ത പക്ഷം, അത് യോഗയെ ഒരു കായികാഭ്യാസത്തിണ്റ്റെ നിലയിലേക്ക് തരം താഴ്തുകയാണു ചെയ്യുക. സി.ഡി.യില്‍ കാണാനിടയായ ഒരപാകത ഡബ്ബിങ്ങുമായി ബന്ധപ്പെട്ടതാണ്. ശ്രീകണ്ഠന്‍ നായര്‍ യോഗ ചെയ്യുന്ന സമയത്തു തന്നെ അതിണ്റ്റെ ക്രമം വിശദീകരിക്കുന്നുണ്ട്.(സത്യത്തില്‍ ഇതു വളരെ ശ്രമകരമായ ഒരു പ്രവൃത്തിയാണ്.) പിന്നീട് ശബ്ദമിശ്രണം നടത്തിയപ്പോഴത്തെ അശ്രദ്ധ കാരണം ശ്രീകണ്ഠന്‍ നായരുടെ ചുണ്ടനക്കവും ശബ്ദവും രണ്ടു വഴിക്കായിരുന്നു. നിശ്ശബ്ദം യോഗ ചെയ്യുകയും പിന്നീട് മാത്രം ശബ്ദം നല്‍കുകയും ചെയ്താലും ഈ ഗുണം കിട്ടുമായിരുന്നില്ലെ? ഏതായാലും , ഇതിണ്റ്റെ പിന്നിലുള്ള പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലും മോശം പ്രകടനം കാഴ്ച വച്ച ഗായകരോടു ജഡ്ജസ് പറയുന്നതും ഇതു തന്നെയാണ്: ദ അറ്റം പ്റ്റ് വാസ് ഗ്രേറ്റ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment