Sunday, May 10, 2009
എസ്എസ്എല്‍സി വിജയശതമാനം- മനോരമയുടെ അട്ടിമറിയോ?
എസ്എസ്എല്‍സി വിജയശതമാനം 91.9 ല്‍ നിജപ്പെടുത്താന്‍ മനോരമയുടെ സമ്മര്‍ദ്ദമോ അട്ടിമറിയോ നടന്നിട്ടുണ്ടാകുമോ? റിസള്‍ട്ട് പ്രഖ്യാപിച്ച ദിവസത്തെ പത്രത്തില്‍ കണ്ട റേഡിയോ മാംഗോയുടെ പരസ്യമാണ് ഇത്തരമൊരു വികടചിന്ത ഉണ്ടാവാന്‍ കാരണം.റേഡിയോ മാംഗോയുടെ ഫ്രീക്വന്‍സി നമ്പറിനു തുല്യമായ വിജയശതമാനമാണ് ഇത്തവണത്തെ വിജയശതമാനം ഇതെങ്ങനെ ഒത്തെടീ എന്ന് നാടന്‍പാട്ടില്‍ ചോദിച്ച പോലെ ചോദിക്കാനാണ് തോന്നിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ പാട്ടും പാടി ജയിച്ച 91.9 ശതമാനം വിദ്യാര്‍ഥികള്‍ക്കും റേഡിയോ മാംഗോ 91.9 ന്റെ അഭിനന്ദനങ്ങള്‍ എന്ന് കൊടുത്തിട്ടുണ്ട് 91.9 ലെ ഒമ്പതുകള്‍ ഒമ്പതിന്റെ ആകൃതിയിലുള്ള മൈക്രോഫോണ്‍ ആയി നല്‍കിയതും അസ്സലായി.വലിയ വാചാലതയും കൊട്ടിഘോഷിക്കലുമില്ലാതെ നല്ലൊരു പരസ്യം സന്ദര്‍ഭോചിതമായി കൊടുത്ത മനോരമയ്ക്കും പരസ്യഏജന്‍സിയായ സ്റാര്‍ക്കിനും അഭിനന്ദനങ്ങള്‍ നേരത്തെ ഒരു ചെവിയുടെ ചിത്രത്തിനുള്ളില്‍ ഒരു കുഞ്ഞു മാംഗോ കൂടി ഫിറ്റ് ചെയ്ത് നല്ലൊരു പരസ്യം മാംഗോയുടേതായി പത്രത്തില്‍ വന്നതും ഓര്‍ക്കുന്നു. ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
Subscribe to:
Post Comments (Atom)
1 comment:
മാധ്യമങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ വിജയശതമാനം 'നൂര്‍' കടത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം. ബേബി മുതലാളിയും പത്രം വായിക്കാറുണ്ട് റേഡിയോയും കേള്‍ക്കാറുണ്ട്.
Post a Comment