Thursday, May 28, 2009

വയലാര്‍ രവിയോട് ഈ പപ്പരാസിപ്പണി വേണ്ടായിരുന്നു

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രോഗിണിയായ ഭാര്യയെ സന്ദര്‍ശിച്ച ശ്രീ. വയലാര്‍ രവിയുടെ വ്യക്തിജീവിതത്തിലെ തീര്‍ത്തും സ്വകാര്യമായ നിമിഷത്തില്‍ കടന്നുകയറി പപ്പരാസികളെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ പിടിഐ ഫോട്ടോഗ്രാഫറുടെ ചാപല്യം. ഭാര്യയെ സാന്ത്വനപൂര്‍വ്വം ഉമ്മ വയ്ക്കുന്ന ക്ളോസപ്പ് ദൃശ്യം കിട്ടിയ വാര്‍ത്താ ഏജന്‍സിയില്‍ നിന്ന് കിട്ടിയ പത്രങ്ങള്‍ ആഘോഷപൂര്‍വ്വം ഒന്നാം പേജില്‍ കളറില്‍ കൊണ്ടാടുന്നു, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ’ എന്ന് ഒരു മേല്‍ക്കുറിപ്പു കൂടി ചിത്രത്തോടൊപ്പം കൊടുത്ത് ചിലര്‍ ചാരിതാര്‍ഥ്യമടയുന്നു. വയലാര്‍ രവി ആ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കി ഈ ഫോട്ടോഗ്രാഫറെ കാണുകയും ഫോട്ടോയെടുക്കുന്നത് വിലക്കുകയും ചെയ്തെങ്കിലെന്ന് ഒരു മാത്ര വെറുതെ നിനച്ചുപോയി. എങ്കില്‍ ഈ ചിത്രം പത്രത്താളുകളില്‍ നിരക്കുകില്ലായിരുന്നു.

4 comments:

Unknown said...

ആന്തപ്പന്‍ കുഴിമാടത്തില്‍ ചെന്ന് കരഞ്ഞ് മൈലേജ് ഉണ്ടാക്കിയത് പോലെ തന്നെ അല്ലായോ ഇതും?

വിന്‍സ് said...

aasami kaaryam paranju. kallanu kanji vacha kazhuveri monemar thanney anthappanum raviyum.

ullas said...

ഇവന്റെയൊക്കെ സ്വകാര്യ നിമിഷങ്ങളില്‍ ആര്‍ക്കു താല്പര്യം .hq

Roy said...

Svakaarya nimishangalil, athu aarutethayalum camarayumaayi kayarunnath manjappathra samskaaramaanu. Pakshe thante svakaaryathayilekk, thriccha camaraye Ravi vilakkendathaayirunnu. (Athu kondaanu ithum oru mileage building aayi samsayicchu pokunnath)