Sunday, March 2, 2008
1.പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം
പട്ടാമ്പി നേര്‍ച്ച ,സോറി ,ദേശീയോത്സവം ഇന്നാണ്(മാര്‍ച്ച് രണ്ട്)ഒരു ബ്ളോക്ക് കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷത്തെ ഒരു നാഷണല്‍ ഫെസ്റ്റിവല്‍ ആക്കാന്‍ കച്ചവടക്കാര്‍ക്കും മറ്റും താത്പര്യമുണ്ടാവാം. എന്നാല്‍ ഈ പെരും നുണയ്ക്ക് മാധ്യമങ്ങള്‍ ചൂട്ടു പിടിക്കുന്നത്ന്തിനാണ് ?പല പത്രങ്ങളും സംഘാടകരുടെ ചുവടു പിടിച്ച് ദേശീയോത്സവം എന്നു തന്നെ എഴുതി. മറ്റു ചിലര്‍ ദേശീയോത്സവം എന്ന വാക്ക് എവിടെയെങ്കിലും കൊള്ളിച്ച് തൃപ്തിയടഞ്ഞു.ഉദാ : വള്ളുവനാട്ടിലെ ദേശീയോത്സവങ്ങളിലൊന്നായ പട്ടാമ്പി നേര്‍ച്ച....., പട്ടാമ്പി നേര്‍ച്ച ദേശീയോത്സവമായി ആഘോഷിക്കും.........എന്നിങ്ങനെ. മനോരമ പത്രത്തില്‍ ഒന്നു രണ്ടിടത്ത് നേര്‍ച്ച എന്നു മാത്രമേ കണ്ടുള്ളു.മുന്‍പൊരു ദിവസവും ഈ പത്രം നേര്‍ച്ച എന്നേ ഇതിനെ പറഞ്ഞുള്ളു.തൃത്താലക്കാരോ മറ്റോ അവരുടെ നേര്‍ച്ചയെ വിശേഷിപ്പിച്ചത് ദേശോത്സവം എന്നായിരുന്നുസത്യത്തില് അത്രയേ ആവശ്യവുമുള്ളു.
Subscribe to:
Post Comments (Atom)
2 comments:
plz visit www.anweshanam.com
plz visit www.anweshanam.com
Post a Comment