കവിതയും അധ്യാപനവും ഒരിക്കലും ഒത്തുപോവില്ലത്രെ. കവിത ചുരുക്കിപ്പറച്ചിലിന്റേതാണെങ്കില്‍, മാഷ്ടെ പണി പരത്തിപ്പറച്ചിലിന്റേതാണ് എന്നതത്രെ ഇതിന്റെ പ്രധാനകാരണം. പഠിപ്പിച്ചു കഴിഞ്ഞ് മനസ്സിലായോ മനസ്സിലായോ എന്ന് മാഷ് വീണ്ടും വീണ്ടും ചോദിക്കുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥിയിലുള്ള അവിശ്വാസം കൊണ്ടത്രെ. (സ്വന്തം കഴിവിലുള്ള അവിശ്വാസവും കാരണമായേക്കാമെന്നു തോന്നുന്നുന്നു) മാഷ്ന്മാരായ കവികള്‍ അവരുടെ രചനയിലുടനീളം അടിക്കുറിപ്പുകളും വിശദീകരണങ്ങളും കൊടുക്കുന്നു. അഥവാ പണ്ടൊരു കവിമാഷ് അങ്ങനെ ചെയ്തുപോയിട്ടുണ്ട്. കേരളത്തില്‍ മാത്രമെ കവി സമം അധ്യാപകന്‍ എന്ന സ്ഥിതിയുള്ളു. ദേശീയ കവിസമ്മേളനത്തിലും മറ്റും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കവികളില്‍ പലരും പോലീസ് ഓഫീസര്‍മാരും മറ്റുമാണ്. അവരില്‍ പാത്രക്കച്ചവടക്കാര്‍ പോലുമുണ്ട്. എന്നാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും ഒരു മാഷെ കാണാന്‍ കിട്ടുകയില്ല.
കവി പി പി രാമചന്ദ്രനാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. അധ്യാപകനായ മറ്റൊരു കവിയു
ടെ പുസ്തകപ്രകാശനവേദിയിലാണ് ഇത് സംഭവിച്ചത്. ഈ കണ്ടെത്തലിന്റെ അവസാനത്തില്‍ അദ്ദേഹം മാഷ് പണി വേണ്ടെന്ന് വയ്ക്കാന്‍ കൂടി തീരുമാനിച്ചാല്‍ ഈ കവി-അധ്യാപക അസംബന്ധത്തിനെതിരായുള്ള ഒരു കാല്‍വെപ്പാകില്ലേ ?
No comments:
Post a Comment