Tuesday, December 23, 2008
മഞ്ജു കുട്ടികൃഷ്ണനെ ഉള്ളുതുറന്ന് .......
ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഡോ പി ഭാനുമതിയെക്കുറിച്ച് ദേശാഭിമാനി പത്രത്തിലെ പെണ്‍തിളക്കം എന്ന പംക്തിയിലെഴുതിയ മഞ്ജു കുട്ടികൃഷ്ണനെ ഉള്ളുതുറന്ന് അഭിനന്ദിക്കാതെ വയ്യ. മറ്റേതു മേഖലയിലെ സ്ത്രീത്തിളക്കത്തേക്കാളുമേറെ മേന്മയുളള ജീവകാരുണ്യപ്രവര്‍ത്തനത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ലേഖിക തയ്യാറായല്ലോ. പക്ഷേ അശ്രദ്ധ കൊണ്ട് ലേഖിക ഒരു തെറ്റ് ചെയ്തിരിക്കുന്നു. ഡോ. ഭാനുമതി തന്റെ സ്ഥാപനത്തിന് ഒരു പേരിട്ടു. ചില ഉദ്ദേശലക്ഷ്യത്തോടെയാണ് ആ പേരിട്ടുളളതെന്ന് അവരുമായി അല്പനേരം സംസാരിക്കുന്നവര്‍ക്കു പോലും മനസ്സിലാവും. മാനസികമായി വെല്ലുവിളി നേരിടുന്നവരോട് കാണിക്കേണ്ട മാതൃസഹജമായ സ്നേഹം തന്റെ സ്ഥാപനത്തിന് ആ പേരിടുമ്പോള്‍ ഡോ. ഭാനുമതി മനസ്സില്‍ കണ്ടിരിക്കും. സ്വന്തം മക്കള്‍ മരിച്ചതിനു ശേഷം മാത്രമേ താന്‍ മരിക്കാവൂ എന്ന് പ്രാര്‍ഥിക്കേണ്ടി വന്ന സ്വന്തം അമ്മയെയും ചിലപ്പോള്‍ അവര്‍ ഓര്‍ത്തിരിക്കാം.(ബുദ്ധിമാന്ദ്യമുളള മക്കളുളള ഏതമ്മയും പ്രാര്‍ഥിക്കുംപോലെയായിരുന്നു അവരും പ്രാര്‍ഥിച്ചത്) അസോസിയേഷന്‍ ഫോര്‍ മെന്റലി ഹാന്റികാപ്ഡ് അഡള്‍ട്ട്സ് എന്നതിന്റെ ചുരുക്കമായി അങഒഅ എന്ന് എഴുതുമ്പോള്‍ അവര്‍ ഒരു അമ്മയെ കൂടി മുന്നിലേക്കി നീക്കി നിര്‍ത്തുകയാണ് ചെയ്തത്.ലേഖിക റിപ്പോര്‍ട്ടിലുടനീളം ഈ അമ്മയെ മറന്ന് അല്ലെങ്കില്‍ തിരിച്ചറിയാതെ എഎംഎച്ച്എ എന്നു മാത്രം പ്രതിപാദിച്ചു. ബോധപൂര്‍വ്വം ലേഖിക അതു ചെയ്യാനിടയില്ല.
Subscribe to:
Post Comments (Atom)
1 comment:
ബോധപൂര്‍വ്വം ലേഖിക അതു ചെയ്യാനിടയില്ല.
Post a Comment