Saturday, December 27, 2008
ഓണക്കാലത്ത് പട്ടാമ്പിയിലെ റോഡുകളിലൂടെ
ഇക്കഴിഞ്ഞ ഓണക്കാലത്ത് പട്ടാമ്പിയിലെ റോഡുകളിലൂടെ ഒരു കച്ചവടസ്ഥാപനത്തിന്റെ പരസ്യ പ്ളോട്ടുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ചുറ്റിക്കറങ്ങുകയുണ്ടായി. പ്രത്യേകിച്ച് ഒരൌണ്‍സുമെന്റു പോലു മില്ലാതെയാണ് വഴിയാത്രക്കാരില്‍ കൌതുകം ജനിപ്പിക്കുന്ന രൂപങ്ങളുമായി നാലു വാഹനങ്ങള്‍ നീങ്ങിയത്. പ്ളോട്ടുകളിലെ കഥാപാത്രങ്ങളുടെ ചില ശബ്ദങ്ങള്‍ മാത്രമാണ് കേള്‍പ്പിച്ചിരുന്നത്. സാധാരണ വലിപ്പത്തില്‍ എഴുതിയ ഒരു ബോര്‍ഡില്‍ നിന്നു വേണം ഇത് ഏത് സ്ഥാപനത്തിന്റെ പരസ്യത്തിന്റെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍. സ്വന്തം സ്ഥാപനത്തിന്റെ പേര് കഴിയുന്നത്ര ഉറക്കെ ,കഴിയുന്നത്ര വലിപ്പത്തില്‍ , കഴിയുന്നത്ര തവണ കേള്‍വിക്കാരിലും കാഴ്ചക്കാരിലും എത്തിക്കുന്ന പതിവുപരസ്യരീതിയില്‍ നിന്ന് വ്യത്യസ്തമായ ഈ രീതിയോട് പൊതുജനത്തിന് നല്ല മതിപ്പ് തോന്നിയിട്ടുണ്ടാകുമെന്നുറപ്പാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment