Saturday, December 27, 2008

‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ അമ്പിളിക്കലപരസ്യങ്ങള്‍

കാല്‍നൂറ്റാണ്ടോളമായി എല്ലാ പ്രഭാതങ്ങളിലും കേരളീയഗൃഹങ്ങളില്‍ ചിറകടിച്ചെത്തിയിരുന്ന കാവ്യശകലമാണ് ഉജാലയ്ക്കു വേണ്ടി തയ്യാറാക്കിയ ‘തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍ വെള്ളയുടുപ്പിന്നുജാല തന്നെ’ എന്നു തുടങ്ങുന്ന പരസ്യം. നാല്പതു പിന്നിട്ട മലയാളിയുടെ മ നസ്സില്‍ ഗൃഹാതുരത്വമായി ഇന്നും നിലനില്‍ക്കുന്ന വരികള്‍. ഉജാലയ്ക്കു വേണ്ടി പരസ്യങ്ങള്‍ തയ്യാറാക്കിയിരുന്ന അമ്പിളിക്കല എന്ന പരസ്യഏജന്‍സിയുടെ അമരക്കാരനായ പുഴക്കാട്ടിരി കുട്ടിശ്ശങ്കരമേനോന്റെ (ഈയിടെയായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം) രചനകള്‍ കുറത്തിപ്പാട്ട,് അക്ഷരശ്ളോകം , ഓട്ടന്‍ തുള്ളല്‍, ലഘുനാടകം എന്നിങ്ങനെ പല രൂപത്തില്‍ റേഡിയോയിലെ സജീവസാന്നിദ്ധ്യമായിരുന്നു. കാലാവര്‍ത്തിയായ ആ രചനകള്‍ വല്ലപ്പോഴുമൊക്കെ റേഡിയോ പരസ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ഉജാല കമ്പനി തയ്യാറായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ടാകും.

1 comment:

paarppidam said...

ഇങ്ങനെ ഒരു വിവരം എഴുതിയതിനു നന്ദി. ആരാണീ നല്ല വര്രികൾ എഴുറ്റിയതെന്ന് അറിയുവാൻ ആ‍യി.ഉജാലയെ മലയാളികൾക്കിടയിൽ ഇത്രയും പ്രചാരം നൽകുന്നതിൽ ഈ വരികൾ നിർണ്ണായകമായിരുന്നു.