ഹെഡ്മാസ്ററാണെങ്കിലും നൂതനമായ ആശയങ്ങള്‍ ഇന്നും തലയില്‍ ഉദിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിത്തിന്റേത്. പരീക്ഷാറിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ നോട്ടീസ്ബോര്‍ഡില്‍ ഓരോ ക്ളാസുകളിലെയും ഓരോ ഡിവിഷനുകളിലെയും വിജയികളുടെ പേരു മുഴുവന്‍ എഴുതുന്നതിനു പകരം തോറ്റവരുടെ പേര് മാത്രം എഴുതി മാതൃക കാണിച്ച ആള്‍.
വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി പ്രാദേശികപത്രപ്രവര്‍ത്തനായ അദ്ദേഹം അഷ്ടമിരോഹിണി ദിവസം
ശോഭായാത്ര നടത്തിയ ക്ഷേത്രങ്ങളെയും അല്ലാത്തവയെയും തരം തിരിച്ചു. എന്നിട്ട്
ബ്യൂറോയിലേക്ക് ഫാക്സ് അയച്ചു: ഉപജില്ലയിലെ നാലെണ്ണമൊഴികെ എല്ലാ ക്ഷേത്രങ്ങളിലും ശോഭായാത്ര നടന്നു. ശോഭായാത്ര നടക്കാത്ത ക്ഷേത്രങ്ങളുടെ പേരു വിവരം താഴെ കൊടുക്കുന്നു.കൊപ്പമംഗലം ഗരുഡക്ഷേത്രം, കൈക്കര ഹസ്തിനക്ഷേത്രം, ആനക്കുളം ഗജേന്ദ്രക്ഷേത്രം, വായിക്കാനം ആറുമൂര്‍ത്തി ക്ഷേത്രം.
No comments:
Post a Comment