പഴയ കലണ്ടര്‍ മാറ്റി പുതിയതൊന്ന് ചുമരില്‍ നോക്കുന്ന ദിവസങ്ങളാണിത്. വര്‍ഷം മാറുമ്പോള്‍ പുതിയ ചില പ്രതിജ്ഞകളൊക്കെ എടുക്കുന്ന പതിവുണ്ട് നമ്മളില്‍ പലര്‍ക്കും.ഏതു പുതുവര്‍ഷം വന്നാലും മാറ്റങ്ങള്‍ക്ക് തയ്യാറാവാത്ത ചിലരുമുണ്ട്. പക്ഷേ , ഒരാവശ്യം വന്നാല്‍ , തെറ്റു ശ്രദ്ധയില്‍ പെട്ടാല്‍ അവരെ തിരുത്തില്ലെന്ന് പ്രതിജ്ഞ എടുക്കേണ്ട വല്ല കാര്യവുമുണ്ടോ.
കലണ്ടര്‍ പരസ്യവുമായി ബന്ധപ്പെട്ട കാര്യമാണ്.മാതൃഭൂമിയിടെ കലണ്ടറിലും അതു സംബന്ധിച്ചുള്ള അവരുടെ അച്ചടി പരസ്യങ്ങളിലും കാണുന്ന പോലെ കലണ്ടര്‍ എന്നു ഉച്ചരിക്കാന്‍ അവരുടെ ടി വി പരസ്യത്തിലെ മോഡലും മലയാളസിനിമയില്‍ ഹാസ്യവേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ സീനിയര്‍ നടിയുമായ സുകുമാരി തയ്യാറല്ല. വാശിയൊന്നുമല്ല കെട്ടോ,അവര്‍ കുട്ടിക്കാലം മുതല്‍ പറഞ്ഞുശീലിച്ച പോലെ കാലന്‍ഡര്‍ എന്നേ പറയൂ. പരസ്യചിത്രം തയ്യാറാക്കിയ സംവിധായകന്‍ ചേട്ടന് അവരോട് അങ്ങനെയല്ല ചേച്ചി ഇങ്ങനെ എന്നു പറയാനും തോന്നിയില്ല. ആരെന്തെങ്ങിനെ പറഞ്ഞാലും മാതൃഭൂമി കലണ്ടര്‍ വാങ്ങുന്നവര്‍ അതുതന്നെ വാങ്ങും(കലണ്ടര്‍ മനോരമ തന്നെ എന്നു സീനിയര്‍ നടന്‍ തിലകന്‍ പറഞ്ഞിട്ടൊന്നും കാര്യമില്ല. കോട്ടയത്തുകാരെപ്പോലെ, തന്നെ തന്നെ പക്ഷേ ഞങ്ങള്‍ക്കു മാതൃഭൂമി തന്നെ മതിയെങ്കില്‍ താന്‍ എന്നാ ചെയ്യുമെടോ കൂവേ എന്ന മനോഭാവത്തോടെ മാതൃഭൂമിയില്‍ ഉറച്ചു നില്‍ക്കുന്നവരാണ് പലരും. എങ്കിലും പരസ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയാതെ വയ്യല്ലോ
No comments:
Post a Comment