Thursday, October 15, 2009
പൂരുട്ടാതി ? പൂരൂരുട്ടാതി? പൂരോരുട്ടാതി ?
സുഹൃത്തിന്റെ പിറന്നാളിന് ക്ഷണം കിട്ടിയപ്പോള്‍ മറക്കാതിരിക്കാന്‍ മാതൃഭൂമി കലണ്ടറില്‍ ഒന്നടയാളപ്പെടുത്താന്‍ നോക്കുമ്പോളാണ് പതിവായി പറയുകയും എഴുതിക്കാണുകയും ചെയ്യുന്ന പൂരോരുട്ടാതിക്ക് പകരം പൂരുട്ടാതി എന്നു അച്ചടിച്ചത് ശ്രദ്ധയില്‍ പെട്ടത് . ചുമരില്‍ പുതിയ കലണ്ടറിനു പിന്നിലെ 2008 ലെ കലണ്ടറും നോക്കി ,അതിലും പൂരുട്ടാതി തന്നെ. കലണ്ടര്‍ എന്നത് മാധ്യമത്തില്‍ പെട്ടാലും പെട്ടില്ലെങ്കിലും മാധ്യമവിചാരത്തില്‍ എടുത്തു പ്രയോഗിക്കാം എന്ന ദുഷ്ടലാക്കോടെ മുന്നോട്ടു നീങ്ങി. പ്രമുഖപത്രത്തിന്റെ കലണ്ടറിലെ ഭീമാബദ്ധം കണ്ടെത്തിയ ആവേശമായിരുന്നു. ഏതായാലും വാരാന്ത്യപ്പതിപ്പിലും ഗൃഹലക്ഷ്മിയിലും കൂടി ഒന്നു നോക്കിയിട്ടാവാം “വിചാരം”എന്നു തീരുമാനിച്ചു. രണ്ടിലും പൂരുട്ടാതി തന്നെ. ഇനി എന്തു ചെയ്യും.ഏതെങ്കിലും ജ്യോത്സ്യനെ കണ്ടു ചോദിക്കുക. കാളിദാസകൃതിയായ വിക്രമോര്‍വ്വശീയത്തിലെ നായകനായ പുരൂരവസ്സും പൂരുട്ടാതി- പൂരോരുട്ടാതികള്‍ക്ക് വല്ല ബന്ധവുമുണ്ടോ എന്നന്വേഷിക്കുക. ഏറ്റവും എളുപ്പം ഇത് അടുത്ത പോസ്റ് ആയി പബ്ളിഷ് ചെയ്യുക.ബ്ളോഗുകള്‍ വായിക്കുകയും അതിലേക്ക് കമന്റുകള്‍ നല്‍കുകയും ശീലിച്ചിട്ടുള്ള ഏതെങ്കിലും മഹാനുഭാവന്‍ പ്രതികരിക്കുകയാണെങ്കിലോ ?
Subscribe to:
Post Comments (Atom)
2 comments:
ഞാനും എന്റെ രണ്ടു മക്കളും ഇതേ നാളൂകാരാ..
പൂരുരുട്ടാതി എന്നാ ഞങ്ങള്‍ പറയുന്നേ..
ഇനി വേറേ പേരാണേലും കുഴപ്പമൊന്നുമില്ല...ഓര്‍ത്തിരിക്കാന്‍ ഒരു നാളു വേണം അത്ര തന്നെ!!
janum ee nalu karananu..
pooruttathi ennanu parayaru
Post a Comment