Sunday, March 17, 2024

CAA മുസ്ലീം വിരുദ്ധമാവുന്നതെങ്ങനെ | പൗരത്വം നൽകുന്നത് ആർക്കൊക്കെ? | CAA | Citizenship Amendment Act




 നമ്മുടെ അയല്‍രാജ്യങ്ങളില്‍, അവിടത്തെ ഭൂരിപക്ഷമതസ്ഥരിൽ നിന്ന് പീഡനം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയവരെ ഇവിടെ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കുകയും, അതിനുവേണ്ട നിയമപരമായ അംഗീകാരം കൊടുക്കുകയും ചെയ്യുന്ന നിയമമാണിത്. ആ നിലയ്ക്ക് ഇതിന് ഒരു മനുഷ്യത്വപരമായ പ്രവൃത്തിയുടെ നില കൈവരൂന്നു.

https://youtu.be/7Xv6mJo5Myw

ഇല്ലീഗല്‍ ഇമിഗ്രന്‍റ്സ് അഥവാ അനധികൃതകുടിയേറ്റക്കാർക്ക് നേരത്തെയാണെങ്കിലും ഇങ്ങനെ പൗരത്വം കിട്ടാന്‍ സംവിധാനമുണ്ടായിരുന്നു. ഇവിടെ 11 വര്‍ഷം താമസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ എന്ന സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.

ഒടുവില്‍ ഇതാ 2024 മാര്‍ച്ച് ന്ഈ നിയമം നടപ്പിലാക്കാന്‍ വേണ്ട ചട്ടങ്ങള്‍ നിലവില്‍ വന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദു, ജെയിന്‍,
ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി വിഭാഗത്തില്‍ പെട്ടിട്ടുള്ളവര്‍ 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ വളരെ നല്ലതായി തോന്നാവുന്ന സിഎഎയ്ക്കെതിരെ കുറേ പേര്‍ രംഗത്തു വരാന്‍ എന്താണ് കാരണമെന്നു നോക്കാം. പൗരത്വത്തിന്റെ കാര്യത്തില്‍ മതം ഒരു ഘടകമായി വന്നതു തന്നെയാണ് പ്രധാന പ്രശ്നം. 1955 ല്‍ ഭരണഘടന അംഗീകരിച്ച പൗരത്വനിയമത്തില്‍ മതം ഒരു പരിഗണനാവിഷയമായിരുന്നില്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ രാജ്യത്തിന്‍റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ജനങ്ങളുടെ കുടിയേറ്റത്തിന് നിയമസാധുത നല്‍കലായിരുന്നു അന്നത്തെ പരിഗണന. നിശ്ചിത മതക്കാര്‍ക്കു മാത്രമായി അന്ന് പൗരത്വം ലഭ്യമാക്കണമെന്ന ആലോചന ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ കൂട്ടത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദുക്കlkum സിക്കുകാർക്കും കൂടി ഇന്ത്യൻ പൗരത്വം നൽകണം എന്ന ആവശ്യം ഉയർന്നെങ്കിലും അത് തള്ളിപ്പോവുകയാണുണ്ടായത്.

ഒരു മതേതരരാജ്യമായ ഇന്ത്യയില്‍ അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ നിശ്ചിത മതത്തിലുള്ളവരെ മാത്രം പരിഗണിക്കുക എന്നതിന് എന്തുന്യായമാണ് പറയാനുള്ളത്. ഇന്ത്യയുടെ മറ്റയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന് ഇവിടെ അനധികൃതരായി താമസിക്കുന്ന മറ്റാര്‍ക്കും ഇതിന്‍റെ ഗുണം കിട്ടില്ലെന്ന് പറഞ്ഞാല്‍ ശരിയാണോ.നേപ്പാള്‍ ഭൂട്ടാന്‍ ശ്രീലങ്ക എന്നിവിടങ്ങളി‍ല്‍ നിന്നുള്ളവര്‍ക്ക് നേരത്തെ പറഞ്ഞ 11 വര്‍ഷം കഴിഞ്ഞേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ എന്ന അവസ്ഥ തുടരില്ലേ .സിഎഎ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്നതിനുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്താൻ ഇതു ഒരു കാരണമായിട്ടുണ്ട്.

ഈ ഭേദഗതി നിലവില്‍ വന്നാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ ഗുരുതരമാകുമെന്നുറപ്പാണ്. ബംഗ്ലാദേശില്‍ നിന്നും മറ്റും വന്ന കുടിയേറ്റക്കാര്‍ക്ക് മുഴുവന്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള തദ്ദേശീയര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളുണ്ടാവും എന്നുറപ്പാണ്.ഇപ്പോൾ കിട്ടുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളുൾപ്പെടെ പല കാര്യങ്ങളിലും അവര്‍ക്ക് നഷ്ടങ്ങളുണ്ടാകും എന്നവര്‍ ഭയപ്പെടുന്നു.

എന്‍ ആര്‍ സി അഥവാ പൗരത്യപ്പട്ടിക കൂടി ഇതോടൊപ്പം വരുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ആസ്സാമില്‍ പൗരത്വപ്പട്ടിക നിലവില്‍ വന്നപ്പോള്‍ നിരവധി ലക്ഷം ജനങ്ങളാണ് പട്ടികയ്ക്ക് പുറത്തായത്. ഇവരിലെ മുസ്ലീങ്ങളെ കാത്തിരുന്നത് തടവറകളാണ്.

എന്‍ ആര്‍ സി എന്നത് ഒരു രാജ്യത്തിന്‍റെ പൗരത്വക്കണക്കുകള്‍ മനസ്സിലാക്കാനുള്ള ഒരു സംവിധാനമാണ്. ഇതു പ്രകാരം ഇവിടെ താമസിക്കുന്നവരുടെ എണ്ണവും അതില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണവും കൃത്യമായി ലഭിക്കും. ഇവിടെ താമസക്കാരായ ഓരോരുത്തരുടെയും മുന്‍ഗാമികള്‍ ഇന്ത്യക്കാരായിരുന്നു
എന്ന് തെളിയിക്കേണ്ട ബാധ്യത വരും. 1971 മാര്‍ച്ച് 27 മുന്പ് ഇന്ത്യയിലെത്തിയിട്ടുള്ള ആളുകളാണ് എന്നതിന് തെളിവ്കൊടുക്കേണ്ടി വരും, ഇത് വിദ്യാസമ്പന്നരായവരെ സംബന്ധിച്ചേടത്തോളും വലിയ പ്രശ്നമുള്ള കാര്യമല്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഇത് പ്രശ്നമാവും. മതിയായ രേഖകളില്ലാത്തതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. മുസ്ളീം വിഭാഗത്തില്‍ പെടാത്ത കുടിയേറ്റക്കാര്‍ക്ക് 6 വര്‍ഷത്തെ രേഖ കാണിച്ചാല്‍ മതി. .മുസ്ളീങ്ങള്‍ക്കാണെങ്കില്‍ 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിന് തെളിവ് ഹാജരാക്കേണ്ടി വരും. സിഎഎ കൂടെ എന്‍ആര്‍സി കൂടിവരുമ്പേോള്‍ സിറ്റിസണ്‍ഷിപ്പിനെകൂടി ബാധിക്കുന്ന സ്ഥിതി വരും .മനുഷ്യരെന്നതിലുപരി മതങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും എന്നുറപ്പാണ്.

Saturday, March 16, 2024

പതഞ്ജലി പരസ്യത്തിന് വിലക്ക്

 



വളരെ രസകരമാണ് പതഞ്ജലിയുടെ തലവൻ രാംദേവിന്റെ കാര്യങ്ങൾ.

https://youtu.be/9dKKqvy58uY?si=Jmtxmr7tlcfJaHrG

ആസ്തമയും പ്രമേഹവും ഒക്കെ ചികിത്സിക്കാൻ അലോപ്പതി മരുന്നു വേണ്ട. തന്റെ ആയുർവേദമരുന്നും താൻ പറയുന്ന യോഗയും മതിയത്രെ.

അലോപ്പതിയെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെതിരെ   IMA ഇവർക്കെതിരെ പല വട്ടം പരാതി കൊടുത്തു. കോവിഡ്

കാലത്ത് അലോപ്പതി സംവിധാനങ്ങൾ വ്യാജ പ്രചരണം നടത്തി

ഒരു കോടി പിഴ അടയ്ക്കാനുള്ള കോടതി വിധിയുണ്ടായിട്ടും 2 കൊല്ലമായി  കേന്ദ്ര സർക്കാർ അനങ്ങിയില്ല. അതിനെതിരെ കണ്ണടച്ചു എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. എന്തായാലും

കേസിൽ വിധി വരും വരെ  പരസ്യം കൊടുക്കാൻ പാടില്ല.

കേസ് മാർച്ച് 19 ന് പരിഗണിക്കും

രാംദേവും MD യും  CEO യുമായ ബാലകൃഷ്ണയും ചേർന്ന് 2006 ലാണ് സ്ഥാപനം തുടങ്ങിയത്


ഇവരുടെ ഓഫീസ് ഡൽഹിയിലും കമ്പനി ഹരിദ്വാറിലുമാണ്.

ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിക്കെതിരെ 100 കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന 21 പരസ്യങ്ങൾക്കെതിരെ  2015, 16 കാലത്ത് 30 ലേറെ Case ഉണ്ട് - ആംല ജ്യൂസ്, ആയുർവേദ മരുന്നുകൾ എന്നിവയ്ക്കെതിരെയാണിത്


പതഞ്ജലി കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അവരുടെ മരുന്നുകളുടെ പരസ്യം സംപ്രേഷണം ചെയ്യരുതെന്ന് സുപ്രീം കോടതി. തെറ്റായ പരസ്യവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ്  പതഞ്ജലിക്കെതിരെ സുപ്രീം കോടതിയുടെ ഈ  നടപടിയുണ്ടായത്. പതഞ്ജലി കമ്പനിക്കും എംഡി ആചാര്യ ബാല്‍ കൃഷ്ണനും കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. കോടതി ഉത്തരവിനെതിരായ പരാമര്‍ശത്തിനാണ് കാരണം കാണിക്കല്‍ നോട്ടീസ്.


തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ പതഞ്ജലിക്കും അതിന് കൂട്ടുനിന്ന കേന്ദ്ര സര്‍ക്കാരിനുമെതിരെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന്  പിന്നാലെയാണ് സുപ്രീം കോടതിയുടെ ഈ  ഇടപെടല്‍. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും ഇത്  കോടതിയെ വെല്ലുവിളിക്കലാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ കോടതി ഇടപെടും. തെറ്റായ പരസ്യത്തില്‍ പതഞ്ജലിക്കെതിരെ രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും എടുക്കുന്നില്ല. അധിക പണം പതഞ്ജലിയുടെ പക്കലുണ്ടെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബാബാ രാംദേവിനെ കക്ഷിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചപ്പോള്‍ രാംദേവ് സന്ന്യാസിയെന്നാണ്  അഭിഭാഷകൻ പറഞ്ഞത്. എന്നാല്‍, അത് ഇവിടെ വിഷയമല്ലെന്നായിരുന്നു സുപ്രീം കോടതി ജഡ്ജി  ജസ്റ്റിസ് എ അമാനുല്ലയുടെ പ്രതികരണം.


കോടതിയെ വിമർശിച്ച് , ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. തന്റെ മരുന്നു കൊണ്ട് രോഗശാന്തി വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചുവെന്നും ഐഎംഎ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. പതഞ്ജലിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് പതഞ്ജലി മരുന്നുകളുടെ പരസ്യം സുപ്രീം കോടതി വിലക്കിയത്. 



ദൈവീകമായ അനുഭവം | ദ്വാരകയെ ദര്‍ശിച്ച് പ്രധാനമന്ത്രി | PM Modi Scuba Diving In Dwarka

 നമ്മുടെ പ്രധാനമന്ത്രിയുടെ ഭാവനയില്‍ കഴിഞ്ഞ ദിവസം വിരി‍ഞ്ഞ ഒരു ചിത്രമുണ്ട്. അതിങ്ങനെയാണ് പോകുന്നത് - നിങ്ങള്‍ക്ക് വേണമെങ്കില്‍ കണ്ണടച്ചു കൊണ്ട്  ആ ചിത്രം ഒരു വീഡിയോ പോലെ ഭാവനയില്‍ കാണാം. ശ്രീക‍ൃഷ്ണനും  സഹപാഠിയായ കുചേലനും കൂടി കണ്ടുമുട്ടുന്നു.  

https://youtu.be/439yj0ekrco

https://fb.watch/qQ_xioFAqh/

ദ്വാരകയിലെ രാജാവായ കൃഷ്ണനെ കാണാന്‍ ഏറെ കാലം കഴിഞ്ഞെത്തിയതാണ്  മുഷി‍ഞ്ഞ വേഷത്തില്‍ കുചേലന്‍.  സത്യത്തില്‍ വലിയകഷ്ടപ്പാടില്‍ ജീവിക്കുന്ന കുചേലനെ ഭാര്യ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ് വല്ല സഹായവും കിട്ടിയാലോ എന്ന പ്രതീക്ഷയില്‍. കുറച്ച് അവില്‍ അവര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ കൊടുത്തയച്ചിരുന്നു. അത്കൊടുക്കാന്‍ മടിച്ചു നിന്ന കുചേലന്‍റെ കയ്യിലെ അവില്‍പൊതി കണ്ട് കൃഷ്ണന്‍ ആവശ്യപ്പെടുന്നു. അയാളത് കൊടുക്കുന്നു. .... ഈ സമയത്ത് അതാ ഒരു മാ പ്ര വീഡിയോ ക്യാമറയുമായി രംഗത്തു വരുന്നു. കുചേലന്‍ കൃഷ്ണന് പൊതി കൈമാറുന്നത് ചിത്രീകരിക്കുന്നു. കഴിഞ്ഞില്ല, അയാളത് തന്‍റെ മീഡിയയില്‍  അപ്ലോഡ് ചെയ്യുന്നു. അത് വൈറലാകുന്നു. ആ വീഡിയോ ഒരാള്‍ കോടതിയില്‍ ഹാജരാക്കി പൊതുതാല്‍പര്യഹരജി കൊടുക്കുന്നു. പഴയ സ്നേഹിതന്  സ്നേഹത്തിന്‍റെ പേരില്‍ അവില്‍ സമ്മാനിച്ച കുചേലനെ കോടതി ചിലപ്പോള്‍  കൈക്കൂലിക്കുറ്റത്തിന് ശിക്ഷിക്കാനിടയുണ്ടെന്നാണ്  പ്രധാനമന്ത്രി പറയാനാഗ്രഹിച്ചത്. പ്രധാനമന്ത്രി ഈ കഥ പറയാന്‍ ഒരു കാരണമുണ്ട് ഇലക്ഷന്‍ ബോണ്ട് മുഖേന എണ്ണായിരം കോടി രൂപ ബിജെപിയ്ക്ക് കിട്ടിയതിനെ ചോദ്യം ചെയ്തുള്ള പരാതിയില്‍ കോടതി നടപടിയെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഇതദ്ദേഹം പറഞ്ഞത്. അതായത് ആ വലിയ സംഖ്യ വെറുമൊരു സമ്മാനം മാത്രമായിരുന്നു അതിനെ അഴിമതിയായി കണക്കാക്കാന്‍ പാടില്ല എന്നെല്ലാമാണ പറഞ്ഞത്. കൂട്ടത്തില്‍ ക്ഷേത്രനിര്‍മാണംതന്‍റെ ദൗത്യമാണ് എന്നും പറഞ്ഞിട്ടുണ്ട്. കുചേലന് പിന്നീട് തന്‍റെ കുടിലിന്‍റെ സ്ഥാനത്ത് നല്ലൊരു കൊട്ടാരതുല്യമായ വീട് കിട്ടിയ കാര്യവും നമ്മള്‍ക്ക് ഇതിന്റെ  തുടര്‍ച്ചയായി ഭാവനയില്‍ കാണാവുന്നതാണ്.

Tuesday, March 12, 2024

എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ | Surendran padha yathra | kerala padha yathra | bjp

 


സുരേന്ദ്രനോ, സുധാകരനോ ആരാണ് കൂടുതല്‍ കേമന്‍. ഇങ്ങനെ  ചോദിക്കാവുന്ന രീതിയിലാണ്കാ ര്യങ്ങളുടെ പോക്ക്. മലയാളഭാഷയെ മാറ്റി മറിക്കുന്നതില്‍ സുധാകരനോളം കഴിവുള്ള മറ്റാരുമില്ല. അവിടെ സുരേന്ദ്രനൊന്നും ഒന്നുമല്ല.  ഇത്രയും കേട്ടപ്പോള്‍ നിങ്ങള്‍ കരുതിയത് മറ്റൊന്നാവാം.  എന്നാല്‍ കേട്ടോളൂ- വി  ഡി സതീശനോട് അരിശം മൂത്ത്  സുധാകരന്‍ പബ്ലിക്കായി  പച്ചത്തെറി പറഞ്ഞതല്ല നമ്മുടെ വിഷയം.  

https://youtu.be/nRlLnvnuRKE 

https://fb.watch/qNv7gMEzmp/

മുന്നിലിരിക്കുന്ന ചാനല്‍ മൈക്കുകള്‍ ഓണാണെന്നറിയാതെ വായ് വിട്ടു പോയ ഒരു പ്രയോഗം മാത്രമാണത്. എന്നാല്‍ മൈക്കിനു മുന്നില്‍ നിന്നു കൊണ്ടു പ്രസംഗിക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞ ചില വാക്യങ്ങള്‍ മലയാളത്തിലെ പതിവുപ്രയോഗങ്ങളെ മലര്‍ത്തിയടിക്കുന്നവ തന്നെയായിരുന്നു. അതിലേക്ക് നമുക്ക് സാവകാശം വരാം. 

 സുരേന്ദ്രന്റെ  ബിജെപി പാര്‍ട്ടിയ്ക്കാവാമെങ്കില്‍ ഞങ്ങള്ക്കെന്താ സ്വന്തമായിട്ടൊരു കോമഡി റോഡ്  ഷോ നടത്തിക്കൂടെ  എന്നാണ്  കോണ്‍ഗ്രസ്സ് പാര്ട്ടി നേതാവായ സുധാകരന്‍റെ  ചോദ്യം. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടാരംഭിച്ച  കോണ്‍ഗ്രസ്സിന്‍റെ സമരാഗ്നിജാഥയ്ക്കും  കിട്ടി, ഒട്ടേറെ പേരു ദോഷങ്ങള്‍.

കേരള പദയാത്രയിലെ  പോലെ ഇവര്‍  സ്വന്തം എസ് സി , എസ് ടി പ്രേമം പോസ്റ്ററടിച്ചു പ്രചരിപ്പിച്ച്    അപഹാസ്യരായില്ല. സ്വന്തം പാര്‍ട്ടിയെ  കേന്ദ്രഭരണത്തില്‍ നിന്ന് താഴെയിറക്കാനാവശ്യപ്പെടുന്ന പാട്ട് ജാഥയുടെ ഔദ്യോഗികഗാനമായി പൊതുജനത്തെ കേള്‍പ്പിച്ച് നാണം കെട്ടതുമില്ല.  അവര്‍ക്കുള്ള നാണക്കേട് വേറെ വഴിക്ക്,  വണ്ടി വിളിച്ചു വന്നു എന്നു പറഞ്ഞാല്‍ പോരെ.

ജാഥയുമായി  ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നേരം വൈകിയെത്തിയ വി ഡി സതീശനെ ചാനല്‍ ക്യാമറകള്‍ക്കും മൈക്കുകള്‍ക്കും മുമ്പാകെ പറഞ്ഞ തെറിവാക്കാണ് ഈ ജാഥയുടെ ഐശ്വര്യപൂര്‍ണ്ണമായ ലോഗോയുടെ നിലയിലേക്ക് , അല്ലെങ്കില്‍ അടയാളവാക്യമായി ഉയര്‍ന്നുനിന്നത്.  

അങ്ങനെ കോണ്ഗ്രസ്സിന്റെ സമരാഗ്നി ജനകീയപ്രക്ഷോഭയാത്ര നാണക്കേടിന്‍റെ കാര്യത്തില്‍  ബിജെപിയുടെ കേരള പദയാത്രയേക്കാളും ഒരു  പടി മുന്നില്‍ നിന്നു.

സ്വന്തം പാര്ട്ടിയുടെ അച്ചടക്കത്തിന്റെ മാഹാത്മ്യമൊക്കെ സുധാകരന് ഒരു യോഗത്തില്‍വി ളംബരം ചെയ്യുന്നുണ്ട്.  

പക്ഷേ നേതാക്കള്‍ തന്നെ കൊച്ചുകുട്ടികളെ പോലെ പൊതുവേദിയില്‍ വളരെ അച്ചടക്കത്തോടെ വാശിപിടിക്കുന്നത് നമ്മള്‍ നേരത്തെ തന്നെ കണ്ടതാണ്  

തുടക്കം തന്നെ പാളിയ അനുഭവമാണ് ജാഥയ്ക്കുള്ളത് . ജാഥയുടെ  നേതാവായി കെ സുധാകരനെ പരിചയപ്പെടുത്തിയപ്പോള് മറ്റൊരു നേതാവായ ആന്‍റോ ആന്‍റണിക്ക്  നാക്കുപിഴ പറ്റി. അദ്ദേഹം പറഞ്ഞത് ബിജെപി നേതാവായ കെ സുരേന്ദ്രന്റെ പേരാണ്.  വേദിയിലിരിക്കുന്ന ആരോ പറഞ്ഞു കൊടുത്തപ്പോഴാണ് തന്റെ തെറ്റ് അദ്ദേഹത്തിന് മനസ്സിലായത്. രണ്ടായാലും കണക്കാണെന്നാണ് മറ്റു പലരുടെയും അഭിപ്രായം. ബിജെപിയും കോണ്‍ഗ്രസ്സും പല കാര്യങ്ങളിലും ഒരേ തൂവല്‍ പക്ഷികളായതിനാല്‍  പേരുമാറ്റമൊന്നും ഒരു പ്രശ്നമല്ലെന്നേയ് 

 ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ പലതും സംഭവിച്ചുകളയും എന്ന മട്ടായിരുന്നു സുധാകരന്‍റെയും മറ്റുള്ളവരുടെയും. എന്തായാലും  അവിടേയ്ക്കെത്തും മുന്പ് തന്നെ സമരാഗ്നിയ്ക്ക്  ശരിക്കും ചൂടുപിടിച്ചു കഴിഞ്ഞിരുന്നു. ജാഥയ്ക്കിടയിലെ പത്രസമ്മേളനത്തിന് സതീശന് വരാന് വൈകിയതും ആ ദേഷ്യത്തില് സുധാകരന് ചാനല്‍ ക്യാമറകള്ക്കും മൈക്കുകള്ക്കും മുമ്പേ അങ്ങേരെ  ആ ... എവിടെ പോയി കെടക്കാണെന്ന് തെറി വിളിച്ചതുമാണ്  പ്രധാന ഹൈലൈറ്റ്   

ഇത്  മുമ്പൊരു പത്രസമ്മേളനത്തില്‍ , തന്നെ സംസാരിക്കാന്‍കൂട്ടാക്കാതെ സതീശന്‍ആളാവാന്‍ ശ്രമിച്ചതിനു  സുധാകരന്‍ പകരം വീട്ടിയതൊന്നുമല്ല കെട്ടോ, സംസ്കാരസമ്പന്നമായ അവരുടെ പാര്ട്ടിയില് അങ്ങനെയൊന്നുമില്ല തന്നെ. തെറി വിളി കേട്ട   വി ഡി സതീശനാണെങ്കില്‍ ഒരു ചേട്ടന്‍റെ സ്നേഹവാക്കായേ അതിനെ  കാണുന്നുളളു. കോണ്‍ഗ്രസ്സിനകത്ത് പരസ്പരം  വിളിക്കാനുപയോഗിക്കുന്ന ഒരു സാധാരണ വാക്കാണത്രെ അതെ. അങ്ങനെയെങ്കിലങ്ങനെ.. പിന്നെ നമ്മള്‍ക്കാണോ പരാതി    

ആര്‍ക്കും പരാതിയില്ലെങ്കിലും സുധാകരന്‍ ഇതിന് വിശദീകരണവുമായി വന്നു. ഉറ്റ കൂട്ടുകാരായതിനാല്‍ സതീശനും ഞാനും തമ്മില്‍ ഇന്നതൊക്കെയേ പറയാവൂ എന്നില്ലെന്നതാണ് അതിന്‍റെ സാരം 

അതിനു ശേഷം വി ഡി സതീശനും വളരെ  കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുറേ  വിശദീകരിച്ചു. നിങ്ങളാണെങ്കിലും ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരെ വിളിക്കില്ലേ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു ചെറിയ വാക്ക് വായില്‍ നിന്ന് വീണതിന് എത്രഎത്ര വാക്യങ്ങള്‍ വിശദീകരിക്കാനായി വേണ്ടി വന്നു എന്നോര്‍ക്കണേ 

ഈ വാക്പ്രയോഗത്തെ പറ്റി ഇ പി  ജയരാജനും ഗോവിന്ദന്‍മാഷുമൊക്കെ 

പിന്നീട് പ്രതികരിക്കുന്നത് ചില വീഡിയോകളില്‍ കാണാനിടയായി.

 പിന്നീടും കേട്ടൂ സുധാകരന്‍റെ വിശദീകരണങ്ങള്‍ ഞാന്‍ സ്ട്രെയിറ്റ് ഫോര്‍വേഡാണ് എന്നു പറഞ്ഞ കൂട്ടത്തിലാണ് മലയാളത്തിലെ ഒരു  പ്രയോഗത്തില്‍  അദ്ദേഹം പരിഷ്കാരം വരുത്തിയത് . നേരേ വാ നേരേ പോ എന്നൊരു പ്രയോഗമുണ്ട് നേരെ ചൊവ്വേ എന്നത് വേറൊരു പ്രയോഗമാണ്. ഇതു രണ്ടും സമാസമം കൂട്ടിച്ചേര്‍ത്ത് സുധാകരന്‍ പറഞ്ഞത് ഇങ്ങനെയാണ് - ഞാന്‍ നേരെ ചൊവ്വേ വാ എന്ന ചിന്താഗതിക്കാരനാണ്.അപ്പോള്‍ ചില തെറിയൊക്കെ പറഞ്ഞെന്നിരിക്കുമെന്ന് സാരം  

ദേ, കുറച്ചു കഴിഞ്ഞപ്പോള്‍ സുധാകരന്‍റെ മലക്കംമറിച്ചില്‍, ഞാനങ്ങനെ പറഞ്ഞിട്ടില്ല,മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല, ഞാനാ ടൈപ്പല്ല. 

  അപ്പൊ നമ്മളൊക്കെ ടിവിയിലും മറ്റും ബീപ് ശബ്ദത്തിന്‍റെ അകമ്പടിയോടെ കേട്ട  ആ വാക്ക് എന്തായിരുന്നു.  ചേട്ടാനിയന്മാര്‍ തമ്മിലാവുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവില്ലേ എന്ന് സതീശന്‍ ഉരുണ്ടുകളിച്ചതെന്തിനായിരുന്നു.

പത്തനംതിട്ടയില്‍ പത്രസമ്മേളനം തന്നെ വേണ്ടെന്നു വച്ചതും  ഈ ചേട്ടാനിയന്മാരുടെ സ്നേഹാധിക്യം  കാരണമാണ്. 

കൊട്ടാരക്കരയിലെ ജാഥാ സ്വീകരണവും മോശമായില്ല. പ്രവര്‍ത്തകരും ചോട്ടാ നേതാക്കളും ഗ്രൂപ്പു തിരിഞ്ഞ് തെറിവിളിയും കയ്യാങ്കളിയും നടത്തി.  സ്വാഗതം പറഞ്ഞപ്പോള്‍ ചിലരെ ഒഴിവാക്കിയെന്നും പരാതിയുണ്ടായി. സ്വാഗതം പറഞ്ഞുതുടങ്ങിയ ആളെ തന്നെ മാറ്റി മറ്റൊരാളെ സ്വാഗതം പറയാന്‍ നിയോഗിച്ച് പ്രശ്നം പരിഹരിച്ചു. അല്ലെങ്കിലും സ്റ്റേജിലുണ്ടായിരുന്ന 130 പേരെ സ്വാഗതം ചെയ്യാന്‍ഒരാള്‍ക്കു തനിയെ പറ്റില്ലല്ലോ. ശശി തരൂരിന്‍റെ ഉദ്ഘാടനപ്രസംഗത്തിനു ശേഷം  സുധാകരനും സതീശനും പ്രസംഗിക്കാനെഴുന്നേറ്റപ്പോഴേക്കും സദസ്സ് കാലിയായിരുന്നു.  ഇതില്‍ ന്യായമായ അരിശം തോന്നിയെങ്കിലും രണ്ടുപേരും  അത് പുറത്തു കാണിച്ചില്ല. 

അങ്ങനെ വലിയ കേടുപാടുകളൊന്നുമില്ലാതെ  ജാഥ  തിരുവനന്തപുരത്തെത്തി.  പിന്നെ മണ്ടത്തരങ്ങളുടെ ചാര്‍ജ് പാലോട് രവിയ്ക്കായിരുന്നു. അദ്ദേഹം തോളില്‍ കിടന്ന ഒരു ഷാളും  കൊണ്ട് അദ്ദേഹം നടത്തിയ  കലാപരിപാടി വളരെ രസകരമായിരുന്നു. ജാഥയുടെ  സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ്. ഇവിടെയും വേദിയിലായിരുന്ന സദസ്സിലുള്ളതിലേറെ ആള്‍ക്കാരെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.  


കളം കാലിയായതിനാല്‍ പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരന്‍ ആരംഭിച്ചത്. 

പരിപാടി തീരും മുമ്പേ കസേരകള്‍ കാലിയാക്കിയവരെ കടുത്തഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. വൈകിയെത്തിയതിന് സതീശനെ പറഞ്ഞ തെറി നേരത്തെ പോയവരെ പറ്റി പറയുമ്പോള്‍ പ്രയോഗിക്കാതിരുന്നത് ഭാഗ്യം തന്നെ. കൂട്ടത്തില്‍ അദ്ദേഹം പുതിയൊരു ഭാഷാപ്രയോഗം തന്നെ പുറത്തു വിട്ടു. കെട്ടിഘോഷിക്കുക എന്നതാണത്. പൊതുവെ പറയുന്ന കൊട്ടിഘോഷിക്കുക എന്നതിനെയാണ് സുധാകരന്‍ പരിഷ്കരിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിഘേോഷിച്ച പരിപാടിയില്‍ അവസാനം വരെ ഇരിക്കാതിരുന്നതിനെ വിമര്‍ശിക്കുമ്പോഴാണ് ഈ കണ്ടെത്തല്‍ സംഭവിച്ചത്. 

പാലോട് രവി തുടങ്ങിവച്ച ദേശീയഗാനമായിരുന്നു പരിപാടിയിലെ അവസാനമണ്ടത്തരം ജനഗണമംഗള എന്നദ്ദേഹം പാടിത്തുടങ്ങിയപ്പോള്‍ തന്നെ കാര്യം പിടി കിട്ടിയവര്‍ അത് നിര്‍ത്തിച്ചു. വേറെ ആരോ മൈക്കിനടുത്തേക്ക്  ചെല്ലുന്നത് ദൃശ്യങ്ങളില്‍ കാണാമെങ്കിലും ഇനിയുമൊരു അബദ്ധം ക്ഷണിച്ചുവരുത്താന്‍ മടിച്ച് ചിലര്‍ സി ഡി ഇടൂ  

എന്നാവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്സിന്‍റെ പരിപാടികളില്‍ ഇവന്‍റ് മാനേജ്മെന്‍റ് നടത്തുന്നവര്‍ എന്തായാലും കൈവശം വയ്ക്കേണ്ട ഒന്നാണ് ദേശീയഗാനത്തിന്‍റെ സി‍ ഡി എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

Monday, March 11, 2024

ഈ പത്മജാ വേണുഗോപാലിന്‍റെ ഒരു കാര്യം


 ആരെയും ചിരിപ്പിച്ചു കൊല്ലുന്ന മഹദ്വചനങ്ങളാണ് ഈയിടെയായി നമ്മുടെ  പത്മജാ വേണുഗോപാലിന്‍റെ യുടെ നാവില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ബിജെപിയിലേക്ക്ുള്ല ചേക്കേറലിന് ശേഷമാണീ ഫലിതങ്ങളെല്ലാം പൊട്ടിവീണത് എന്നു പറയാതെ വയ്യ.

https://youtu.be/LqtV2R_gmHE 

https://fb.watch/qKY7avPiSk/

താന്‍ പണ്ടേ  ബിജെപിയുടെ ബന്ധുവായിരുന്നു എന്നതാണ് അതിലൊന്ന്. അത് എന്തടിസ്ഥാനത്തിലാണെന്നാണോ   പറയാം  ബിജെപി നേതാവ് കെ ജി മാരാരും  പത്മജയുടെ അച്ഛന്‍ കരുണാകരനും ബന്ധുക്കളായിരുന്നു. അദ്ദേഹം  എല്ലാ മാസവും അച്ഛനെ കാണാന്‍ വരുമായിരുന്നു എന്നും പദ്മജ പറയുന്നു. മുമ്പെവിടെയും പദ്മജ ഇതുപറഞ്ഞിട്ടില്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകും അവരോട്  ഇത്രയേ പറയാനുളളു. ഓരോന്നിനും അതാതിന്‍റെ കാലം വരണ്ടേ ദാസാ .. എല്ലാ മാസവും ഒരമ്പലത്തില്‍ തൊഴാന്‍ പോകുന്ന ഒരു നേതാവുണ്ടായിരുന്നു പണ്ട്. അതുപോലെയായിരുന്നിരിക്കാം,   കരുണാകരനെ കാണാനുള്ള കെ ജി മാരാരുടെ ഈ പ്രതിമാസവരവ്. 

മറ്റൊരു രസികന്‍ വചനം കൂടിയുണ്ട് പത്മജയുടേതായിട്ട്. താന്‍ ചേര്‍ന്ന ബിജെപിയെ കുറിച്ച് താനൊന്നും പഠിച്ചിട്ടില്ലെന്നാണ് ശ്രീമതി പറയുന്നത്. എന്നാല്‍ മോദിയുടെ കഴിവുറ്റ നേതൃത്വം തനിക്ക് ക്ഷ പിടിച്ചിട്ടുണ്ട്. അതാണ് ബിജെപിയില്‍ ചേരാനുള്ള കാരണവും.

കൂടു വിട്ടു കൂടുമാറിയെങ്കിലും തന്‍റെ കൂട്ടക്കാരെ കുറിച്ചോര്‍ക്കുമ്പോള്‍ പത്മജയക്ക് കരച്ചില്‍ വരും.അവര്‍ പറഞ്ഞതിങ്ങനെ.  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമമുണ്ട് , പാര്ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത്, കൂടെ  വരാം ചേച്ചി ഒറ്റയ്ക്കല്ല എന്നാണ്. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛനെ ഒന്നു താഴ്ത്തിക്കെട്ടുന്നതില്‍ പത്മജക്ക് തെല്ലുമില്ല ജാള്യം. അച്ഛനേക്കാളും ചേട്ടനേക്കാളും ഒരു പടി മുന്നിലാണ്  താനെന്ന്  പറയാന്‍ വരെ അവര്‍ തയ്യാറാവുകയും ചെയ്തു. ഇത്തിരി  അഭിമാനത്തോടെയാണ്  ആ പറച്ചില്‍  അച്ഛനും ചേട്ടനും പണ്ട് കോണ്‍ഗ്രസ്സില്‍നിന്ന് തല്‍ക്കാലത്തേക്ക് ഒന്നു  പിണങ്ങി നിന്നതിനെ പറ്റിയാണ് പരാമര്‍ശം. 

കരുണാകരന്‍ഏറ്റവും എതിര്‍ത്തത് സിപിഎമ്മിനെയായിരുന്നു. ആ സിപിഎമ്മിനോടുപോലും അദ്ദേഹത്തിന് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടി വന്നത് മുരളീധരന്‍ കാരണമാണെന്ന് പത്മജ പറഞ്ഞു.

ചേട്ടന്‍റെ കാര്യം അതിലും കടുപ്പമാണ്- ദാ പത്മജയുടെ തന്നെ വാക്കുകള്‍ കേട്ടോളൂ. മൂന്നു നാലു രാഷ്ട്രീയപാര്‍ട്ടി മാറി വന്ന വ്യക്തിയാണ് ചേട്ടന്‍ - അനിയനാണെങ്കില്‍ അടി കൊടുക്കാമായിരുന്നു. ചേട്ടനായിപ്പോയി. നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട  , പാര്‍ട്ടികള്‍ മാറിയതിനല്ല അടി, (അല്ലെങ്കിലും ആ അടി കൊടുക്കേണ്ടത് അന്നായിരുന്നല്ലോ അല്ലേ)

തന്നെ പറ്റി വര്‍ക്ക് അറ്റ് ഹോം എന്ന് ചേട്ടന്‍ കളിയാക്കിയതിലാണ് അടികൊടുക്കാന്‍ പത്മജയ്ക്ക് തോന്നിയത്. മനസ്സിലായോ. 

വര്‍ക്ക് അറ്റ്ഹോം എന്ന് മുരളീധരന്‍ പറഞ്ഞത് സാധാരണഅര്‍ഥത്തിലല്ല, പദ്മജയുടെ കോണ്‍ഗ്രസ്സ് നേതൃത്വവുമായുള്ള പിണങ്ങിയിരിപ്പിനെയാണ് മൂപ്പരുദ്ദേശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം പാര്‍ട്ടി നേതൃത്വവുമായി അടുപ്പത്തിലായിരുന്നില്ല എന്ന് ഒരു പത്രം  എഴുതിയിട്ടുമുണ്ട്.  കെ പി സിസിയുടെ രാഷ്ട്രീയകാര്യസമിതി അംഗവും എഐസിസി അംഗവുമായ പദ്മജയെ വര്‍ക്ക് ഫ്രം ഹോം എന്ന് പരിഹസിച്ചതേതായാലും ശരിയായില്ല.  

നമ്മളെ ഇങ്ങനെ ചിരിപ്പിക്കുന്ന ഈ പദ്മജ നിസ്സാരക്കാരിയല്ല. അവര്‍ക്ക് ചിരിയെ പറ്റി വ്യക്തമായ ചില കാഴ്ചപ്പാടുകളുണ്ട്. ഏതാനും ദിവസം  മുമ്പ് അവര്‍ കോണ്‍ഗ്രസ്സ് പാര്‍ടിയിലായിരിക്കുന്ന സമയത്ത് അന്ന് സ്ഥാനാര്‍ഥിയായിരുന്ന ടി എന്‍ പ്രതാപന്റെ സ്നേഹസന്ദേശയാത്രയില്‍ പ്രസംഗിച്ചപ്പോഴാണിത് വെളിപ്പെട്ടത്.നമ്മുടെ കോണ്‍ഗ്രസ്സുകാരുടെ  പ്രശ്നംഒത്തൊരുമയില്ലാത്തതാണ്. മിക്ക പാര്‍ട്ടിക്കാര്‍ക്കും രണ്ടു തരം ചിരിയാണ്.  (സ്വന്തം പാര്‍ട്ടിക്കാരില്‍ മിക്കവര്‍ക്കും എന്നാവും അവരുദ്ദേശിച്ചത്. ) ഒരു ചിരി ആത്മാര്‍ഥതയുള്ളത്. മറുചിരി  ഉണ്ടാക്കിച്ചിരിയാണ്. ഇതു മാറണം എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ടി എന്‍ പ്രതാപനെ വിജയിപ്പിക്കണം.ആ പ്രതാപന്‍റെ  കാര്യം ഓര്‍ക്കുമ്പോളാണ് ശരിക്കും ചിരി വരുന്നത്. ടിഎന്‍ പ്രതാപന് വേണ്ടി സംസാരിച്ച പത്മജച്ചേച്ചിയുടെ മറുകണ്ടം ചാടല്‍ തന്നെയാണ് അയാളുടെ സ്ഥാനാര്‍ഥിത്വം കളയാനിടവരുത്തിയതും. ഇപ്പോള്‍ തോന്നുന്നത് അന്ന് പത്മജ ഇതേ ഉണ്ടാക്കിച്ചിരിയല്ലേ പ്രതാപനോടുകാണിച്ചതുമെന്നാണ്.

ചാനല്‍ ചര്‍ച്ചയിലൂടെ മാത്രം കോണ്‍ഗ്രസ്സില്‍ ഒരാള്‍ക്ക് ഉയര്‍ന്നു വരാമെന്ന കണ്ടെത്തലും പത്മജയുടേതായി വന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി പറയുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ചാനലിലൂടെ വളര്‍ന്നു വന്ന ആ നേതാവിന് ഞാന്‍ മറുപടി പറയുന്നില്ല.ഏതായാലും മറ്റൊരു പാര്‍ട്ടിയിലും ഇങ്ങനത്തെ നേതാക്കളെ കാണാന്‍ കിട്ടില്ല. 

അച്ഛന്‍റെ ശവകുടീരത്തില്‍ സംഘികളെ നിരങ്ങാന്‍ സമ്മതിക്കില്ല - ഒരു പത്രത്തില്‍ മുരളിയുടെ പ്രതികരണമായി കൊടുത്തതിങ്ങനെയാണ്. എന്നാല്‍ ഈ വീമ്പു പറച്ചിലിന് വലിയ വിലയൊന്നും കിട്ടാന്‍ പോകുന്നില്ല. കാരണം പദ്മജയുടെ പേരിലാണീ  സ്ഥലം. കരുണാകരന്‍ എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരില്‍ വരുമ്പോള്‍ താമസിച്ചിരുന്ന സ്ഥലമാണ്. മുരളിയും പത്മജയും കളിച്ചു വളര്‍ന്ന സ്ഥലം.  കോണ്‍ഗ്രസ്സുകാര്‍ക്ക്  പ്രത്യേകിച്ചും തൃശ്ശൂര്‍ക്കാരായ പ്രവര്‍ത്തകര്‍ക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലം. പ്രധാന പരിപാടികള്‍ക്കു മുമ്പ് ഇവിടെ വന്ന് പുഷ്പാര്‍ച്ചന നടത്താറുണ്ട്. ഇനി അതു സാധിക്കുമോ എന്നത്  സംശയമാണ്. 

പാര്‍ട്ടി അവഗണിച്ചു എന്ന പത്മജയുടെ വര്‍ത്താനം കേട്ടാല്‍ മുരളീധരന് കലിയിളകും. ഒരു തവണ ലോകസഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിപ്പിച്ചു. സിറ്റിംഗ് സീറ്റായിട്ടും പത്മജ തോറ്റു. പാര്‍ട്ടിക്കാര്‍ കാലു വാരി എന്ന ആരോപണവും മുരളി തള്ളിക്കളഞ്ഞു.

മുരളിയുടെ മറുപടി കേട്ടോളൂ-  ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ എന്നും പാര്‍ട്ടി മത്സരിപ്പിച്ചത്. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ തിരഞ്ഞെടുപ്പ്. അങ്ങനെയാണെങ്കില്‍ എന്നെയൊക്കെ ഒരു പാടുപേര്‍ വാരിയിട്ടുണ്ട്.  തോറ്റിട്ടും പത്മജയ്ക്ക് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം കൊടുത്തിട്ടുണ്ട്കെപി സിസി ജന സെക്ര, കെപി സിസി വൈ പ്ര കെപിസിസി എക്സി കമ്മിറ്റിയംഗം ഡിസിസി പ്രസി എന്നീ സ്ഥാനങ്ങള്‍ നല്‍കി. 

ഇതൊന്നും നിഷേധിക്കാന്‍ പത്മജയക്ക് പറ്റില്ല. പക്ഷേഒ രുപരാതിബാക്കിയുണ്ട്. കരുണാകരന്‍റെ സ്മാരകം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്സ് ഉത്സാഹിച്ചില്ല എന്നതാണത്, എന്നാല്‍ അതിപ്പോള്‍ ബീജെപിയില്‍ പോയാല്‍ നടക്കുമോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ചോദിക്കുന്നത്. മോഡി രാജ്യത്ത് കുറേ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നത് സത്യം. എന്നു കരുതി കരുണാകരന്റെ പ്രതിമയും സ്മാരകവും അദ്ദേഹം പണിഞ്ഞു  തരുമെന്നാണോ കരുതുന്നത് ആവോ. 

ഇതൊന്നും നിഷേധിക്കാന്‍ പത്മജയക്ക് പറ്റില്ല. പക്ഷേഒ രുപരാതിബാക്കിയുണ്ട്. കരുണാകരന്‍റെ സ്മാരകം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്സ് ഉത്സാഹിച്ചില്ല എന്നതാണത്, എന്നാല്‍ അതിപ്പോള്‍ ബീജെപിയില്‍ പോയാല്‍ നടക്കുമോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ചോദിക്കുന്നത്. മോഡി രാജ്യത്ത് കുറേ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നത് സത്യം. എന്നു കരുതി കരുണാകരന്റെ പ്രതിമയും സ്മാരകവും അദ്ദേഹം പണിഞ്ഞു  തരുമെന്നാണോ കരുതുന്നത് ആവോ. 

എന്തായാലും പത്മജയ്ക്ക് മറുപടി പറയാന്‍ വേറെ കോണ്‍കഗ്രസ്സു കാര്‍ ആരം മുന്നോട്ടു വന്നിട്ടില്ല. മുരളി തന്നെ പറയട്ടെ എന്നതാണ്അവരുടെ നിലപാട്. ബീജെപ്പിക്ക് പത്മജയെ  കൊണ്ട് കാല്‍ കാശിന്‍റെ ഗുണമില്ലെന്നാണ് മുരളി തുടക്കത്തിലേ പറഞ്ഞത് - അച്ഛന്‍റ ആത്മാവ് പൊറുക്കില്ലെന്നും പറഞ്ഞു. 

പത്മജയെ വിമര്‍ശിക്കാന്‍  മുരളിയെ ഏല്‍പ്പിക്കുന്നതിന്‍റെ പിന്നിലും ചില കാര്യങ്ങളുണ്ട്. നാളെ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ടോ നല്ല നടു നിവര്‍ന്ന് പത്മജയെ വിമര്‍ശിക്കാന്‍ പറ്റുന്നു. 

ഭര്‍ത്താവിനെ ഇ ഡി യില്‍ നിന്ന് രക്ഷിക്കാാനാണ്  പത്മജ തിരക്കിട്ട് ബിജെപിിയില്‍ ചേരുന്നത് എന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. ബന്ദു കൃഷ്ണയ്ക്ക് ദൈവം കൊടുക്കും എന്നാണ് ഭാര്‍ത്താവിന്‍റെ മറുപടി

അതിനിടയില്‍  മുരളി പോലും നാളെ ബിജെപിയില്‍ എത്തില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ചില സ്ഥലങ്ങളില്‍ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പ്  പെണ്ണിന്‍റെ വീടുകളിലേക്ക് ചെറുക്കന്‍റെ സഹോദരിയെ പറഞ്ഞയക്കുന്ന പരിപാടിയുണ്ടത്രെ. മുരളി പത്മജെയ ബീജെപിയിലേക്ക് വിട്ടത് തന്‍റെ പോക്കിനുള്ള മുന്നോടിയായിട്ടാണെന്നാണ് ചില ട്രോളുകളില്‍ കാണുന്നത്. 

എന്തായാലും ഇതില്‍ വലിയ അതഭുതമൊന്നും വേണ്ട.കോണ്‍ഗ്രസ്സില്‍ നിന്ന് ആളിന്ത്യാ ലെവലില്‍ ബിജെപിയിലേക്ക്  12 കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരാണ് പോയത്. ഇവിടെ രണ്ടു  മുഖ്യന്മാരുടെ മക്കളല്ലേ പോയുളളു, ആന്‍റണിയൊക്കെ ഇപ്പോഴുള്ള കോണ്‍ഗ്രസ്സില്‍  തന്നെയല്ലേ ഉള്ളത് .അതോര്‍ത്തു സമാധാനിക്കൂ. 55ദിവസം കൊണ്ട്  35 പ്രമുഖരാണ് കോണ്‍ഗ്രസ്സില്‍  നിന്ന് ബിജെപിയിലെത്തിയത്.അതു നോക്കുമ്പോള്‍ ഇതെല്ലാം തീരെ ചെറുത്.