Sunday, March 17, 2024

CAA മുസ്ലീം വിരുദ്ധമാവുന്നതെങ്ങനെ | പൗരത്വം നൽകുന്നത് ആർക്കൊക്കെ? | CAA | Citizenship Amendment Act




 നമ്മുടെ അയല്‍രാജ്യങ്ങളില്‍, അവിടത്തെ ഭൂരിപക്ഷമതസ്ഥരിൽ നിന്ന് പീഡനം നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയവരെ ഇവിടെ സ്ഥിരമായി താമസിക്കാന്‍ അനുവദിക്കുകയും, അതിനുവേണ്ട നിയമപരമായ അംഗീകാരം കൊടുക്കുകയും ചെയ്യുന്ന നിയമമാണിത്. ആ നിലയ്ക്ക് ഇതിന് ഒരു മനുഷ്യത്വപരമായ പ്രവൃത്തിയുടെ നില കൈവരൂന്നു.

https://youtu.be/7Xv6mJo5Myw

ഇല്ലീഗല്‍ ഇമിഗ്രന്‍റ്സ് അഥവാ അനധികൃതകുടിയേറ്റക്കാർക്ക് നേരത്തെയാണെങ്കിലും ഇങ്ങനെ പൗരത്വം കിട്ടാന്‍ സംവിധാനമുണ്ടായിരുന്നു. ഇവിടെ 11 വര്‍ഷം താമസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ എന്ന സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.

ഒടുവില്‍ ഇതാ 2024 മാര്‍ച്ച് ന്ഈ നിയമം നടപ്പിലാക്കാന്‍ വേണ്ട ചട്ടങ്ങള്‍ നിലവില്‍ വന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദു, ജെയിന്‍,
ക്രിസ്ത്യന്‍ ,സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി വിഭാഗത്തില്‍ പെട്ടിട്ടുള്ളവര്‍ 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ വളരെ നല്ലതായി തോന്നാവുന്ന സിഎഎയ്ക്കെതിരെ കുറേ പേര്‍ രംഗത്തു വരാന്‍ എന്താണ് കാരണമെന്നു നോക്കാം. പൗരത്വത്തിന്റെ കാര്യത്തില്‍ മതം ഒരു ഘടകമായി വന്നതു തന്നെയാണ് പ്രധാന പ്രശ്നം. 1955 ല്‍ ഭരണഘടന അംഗീകരിച്ച പൗരത്വനിയമത്തില്‍ മതം ഒരു പരിഗണനാവിഷയമായിരുന്നില്ല.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച അവസരത്തില്‍ രാജ്യത്തിന്‍റെ അതിര്‍ത്തിപ്രദേശങ്ങളില്‍ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായ ജനങ്ങളുടെ കുടിയേറ്റത്തിന് നിയമസാധുത നല്‍കലായിരുന്നു അന്നത്തെ പരിഗണന. നിശ്ചിത മതക്കാര്‍ക്കു മാത്രമായി അന്ന് പൗരത്വം ലഭ്യമാക്കണമെന്ന ആലോചന ആര്‍ക്കും ഉണ്ടായിരുന്നില്ല. ആ കൂട്ടത്തിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ഹിന്ദുക്കlkum സിക്കുകാർക്കും കൂടി ഇന്ത്യൻ പൗരത്വം നൽകണം എന്ന ആവശ്യം ഉയർന്നെങ്കിലും അത് തള്ളിപ്പോവുകയാണുണ്ടായത്.

ഒരു മതേതരരാജ്യമായ ഇന്ത്യയില്‍ അനധികൃതകുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ നിശ്ചിത മതത്തിലുള്ളവരെ മാത്രം പരിഗണിക്കുക എന്നതിന് എന്തുന്യായമാണ് പറയാനുള്ളത്. ഇന്ത്യയുടെ മറ്റയല്‍രാജ്യങ്ങളില്‍ നിന്ന് വന്ന് ഇവിടെ അനധികൃതരായി താമസിക്കുന്ന മറ്റാര്‍ക്കും ഇതിന്‍റെ ഗുണം കിട്ടില്ലെന്ന് പറഞ്ഞാല്‍ ശരിയാണോ.നേപ്പാള്‍ ഭൂട്ടാന്‍ ശ്രീലങ്ക എന്നിവിടങ്ങളി‍ല്‍ നിന്നുള്ളവര്‍ക്ക് നേരത്തെ പറഞ്ഞ 11 വര്‍ഷം കഴിഞ്ഞേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ എന്ന അവസ്ഥ തുടരില്ലേ .സിഎഎ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്നതിനുള്ള എതിര്‍പ്പ് ക്ഷണിച്ചു വരുത്താൻ ഇതു ഒരു കാരണമായിട്ടുണ്ട്.

ഈ ഭേദഗതി നിലവില്‍ വന്നാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി വളരെ ഗുരുതരമാകുമെന്നുറപ്പാണ്. ബംഗ്ലാദേശില്‍ നിന്നും മറ്റും വന്ന കുടിയേറ്റക്കാര്‍ക്ക് മുഴുവന്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ അവിടെ സ്ഥിരതാമസമാക്കിയിട്ടുള്ള തദ്ദേശീയര്‍ക്ക് പല വിധ ബുദ്ധിമുട്ടുകളുണ്ടാവും എന്നുറപ്പാണ്.ഇപ്പോൾ കിട്ടുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളുൾപ്പെടെ പല കാര്യങ്ങളിലും അവര്‍ക്ക് നഷ്ടങ്ങളുണ്ടാകും എന്നവര്‍ ഭയപ്പെടുന്നു.

എന്‍ ആര്‍ സി അഥവാ പൗരത്യപ്പട്ടിക കൂടി ഇതോടൊപ്പം വരുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ആസ്സാമില്‍ പൗരത്വപ്പട്ടിക നിലവില്‍ വന്നപ്പോള്‍ നിരവധി ലക്ഷം ജനങ്ങളാണ് പട്ടികയ്ക്ക് പുറത്തായത്. ഇവരിലെ മുസ്ലീങ്ങളെ കാത്തിരുന്നത് തടവറകളാണ്.

എന്‍ ആര്‍ സി എന്നത് ഒരു രാജ്യത്തിന്‍റെ പൗരത്വക്കണക്കുകള്‍ മനസ്സിലാക്കാനുള്ള ഒരു സംവിധാനമാണ്. ഇതു പ്രകാരം ഇവിടെ താമസിക്കുന്നവരുടെ എണ്ണവും അതില്‍ പൗരത്വം ലഭിച്ചവരുടെ എണ്ണവും കൃത്യമായി ലഭിക്കും. ഇവിടെ താമസക്കാരായ ഓരോരുത്തരുടെയും മുന്‍ഗാമികള്‍ ഇന്ത്യക്കാരായിരുന്നു
എന്ന് തെളിയിക്കേണ്ട ബാധ്യത വരും. 1971 മാര്‍ച്ച് 27 മുന്പ് ഇന്ത്യയിലെത്തിയിട്ടുള്ള ആളുകളാണ് എന്നതിന് തെളിവ്കൊടുക്കേണ്ടി വരും, ഇത് വിദ്യാസമ്പന്നരായവരെ സംബന്ധിച്ചേടത്തോളും വലിയ പ്രശ്നമുള്ള കാര്യമല്ല. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഇത് പ്രശ്നമാവും. മതിയായ രേഖകളില്ലാത്തതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. മുസ്ളീം വിഭാഗത്തില്‍ പെടാത്ത കുടിയേറ്റക്കാര്‍ക്ക് 6 വര്‍ഷത്തെ രേഖ കാണിച്ചാല്‍ മതി. .മുസ്ളീങ്ങള്‍ക്കാണെങ്കില്‍ 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിന് തെളിവ് ഹാജരാക്കേണ്ടി വരും. സിഎഎ കൂടെ എന്‍ആര്‍സി കൂടിവരുമ്പേോള്‍ സിറ്റിസണ്‍ഷിപ്പിനെകൂടി ബാധിക്കുന്ന സ്ഥിതി വരും .മനുഷ്യരെന്നതിലുപരി മതങ്ങള്‍ പരിഗണിക്കപ്പെടുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും എന്നുറപ്പാണ്.

No comments: