https://youtu.be/439yj0ekrco
https://fb.watch/qQ_xioFAqh/
ദ്വാരകയിലെ രാജാവായ കൃഷ്ണനെ കാണാന്‍ ഏറെ കാലം കഴിഞ്ഞെത്തിയതാണ് മുഷിഞ്ഞ വേഷത്തില്‍ കുചേലന്‍. സത്യത്തില്‍ വലിയകഷ്ടപ്പാടില്‍ ജീവിക്കുന്ന കുചേലനെ ഭാര്യ നിര്‍ബന്ധിച്ച് പറഞ്ഞയച്ചതാണ് വല്ല സഹായവും കിട്ടിയാലോ എന്ന പ്രതീക്ഷയില്‍. കുറച്ച് അവില്‍ അവര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ കൊടുത്തയച്ചിരുന്നു. അത്കൊടുക്കാന്‍ മടിച്ചു നിന്ന കുചേലന്‍റെ കയ്യിലെ അവില്‍പൊതി കണ്ട് കൃഷ്ണന്‍ ആവശ്യപ്പെടുന്നു. അയാളത് കൊടുക്കുന്നു. .... ഈ സമയത്ത് അതാ ഒരു മാ പ്ര വീഡിയോ ക്യാമറയുമായി രംഗത്തു വരുന്നു. കുചേലന്‍ കൃഷ്ണന് പൊതി കൈമാറുന്നത് ചിത്രീകരിക്കുന്നു. കഴിഞ്ഞില്ല, അയാളത് തന്‍റെ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നു. അത് വൈറലാകുന്നു. ആ വീഡിയോ ഒരാള്‍ കോടതിയില്‍ ഹാജരാക്കി പൊതുതാല്‍പര്യഹരജി കൊടുക്കുന്നു. പഴയ സ്നേഹിതന് സ്നേഹത്തിന്‍റെ പേരില്‍ അവില്‍ സമ്മാനിച്ച കുചേലനെ കോടതി ചിലപ്പോള്‍ കൈക്കൂലിക്കുറ്റത്തിന് ശിക്ഷിക്കാനിടയുണ്ടെന്നാണ് പ്രധാനമന്ത്രി പറയാനാഗ്രഹിച്ചത്. പ്രധാനമന്ത്രി ഈ കഥ പറയാന്‍ ഒരു കാരണമുണ്ട് ഇലക്ഷന്‍ ബോണ്ട് മുഖേന എണ്ണായിരം കോടി രൂപ ബിജെപിയ്ക്ക് കിട്ടിയതിനെ ചോദ്യം ചെയ്തുള്ള പരാതിയില്‍ കോടതി നടപടിയെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഇതദ്ദേഹം പറഞ്ഞത്. അതായത് ആ വലിയ സംഖ്യ വെറുമൊരു സമ്മാനം മാത്രമായിരുന്നു അതിനെ അഴിമതിയായി കണക്കാക്കാന്‍ പാടില്ല എന്നെല്ലാമാണ പറഞ്ഞത്. കൂട്ടത്തില്‍ ക്ഷേത്രനിര്‍മാണംതന്‍റെ ദൗത്യമാണ് എന്നും പറഞ്ഞിട്ടുണ്ട്. കുചേലന് പിന്നീട് തന്‍റെ കുടിലിന്‍റെ സ്ഥാനത്ത് നല്ലൊരു കൊട്ടാരതുല്യമായ വീട് കിട്ടിയ കാര്യവും നമ്മള്‍ക്ക് ഇതിന്റെ തുടര്‍ച്ചയായി ഭാവനയില്‍ കാണാവുന്നതാണ്.
No comments:
Post a Comment