സുരേന്ദ്രനോ, സുധാകരനോ ആരാണ് കൂടുതല്‍ കേമന്‍. ഇങ്ങനെ ചോദിക്കാവുന്ന രീതിയിലാണ്കാ ര്യങ്ങളുടെ പോക്ക്. മലയാളഭാഷയെ മാറ്റി മറിക്കുന്നതില്‍ സുധാകരനോളം കഴിവുള്ള മറ്റാരുമില്ല. അവിടെ സുരേന്ദ്രനൊന്നും ഒന്നുമല്ല. ഇത്രയും കേട്ടപ്പോള്‍ നിങ്ങള്‍ കരുതിയത് മറ്റൊന്നാവാം. എന്നാല്‍ കേട്ടോളൂ- വി ഡി സതീശനോട് അരിശം മൂത്ത് സുധാകരന്‍ പബ്ലിക്കായി പച്ചത്തെറി പറഞ്ഞതല്ല നമ്മുടെ വിഷയം.
https://youtu.be/nRlLnvnuRKE
https://fb.watch/qNv7gMEzmp/
മുന്നിലിരിക്കുന്ന ചാനല്‍ മൈക്കുകള്‍ ഓണാണെന്നറിയാതെ വായ് വിട്ടു പോയ ഒരു പ്രയോഗം മാത്രമാണത്. എന്നാല്‍ മൈക്കിനു മുന്നില്‍ നിന്നു കൊണ്ടു പ്രസംഗിക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞ ചില വാക്യങ്ങള്‍ മലയാളത്തിലെ പതിവുപ്രയോഗങ്ങളെ മലര്‍ത്തിയടിക്കുന്നവ തന്നെയായിരുന്നു. അതിലേക്ക് നമുക്ക് സാവകാശം വരാം.
സുരേന്ദ്രന്റെ ബിജെപി പാര്‍ട്ടിയ്ക്കാവാമെങ്കില്‍ ഞങ്ങള്ക്കെന്താ സ്വന്തമായിട്ടൊരു കോമഡി റോഡ് ഷോ നടത്തിക്കൂടെ എന്നാണ് കോണ്‍ഗ്രസ്സ് പാര്ട്ടി നേതാവായ സുധാകരന്‍റെ ചോദ്യം. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടാരംഭിച്ച കോണ്‍ഗ്രസ്സിന്‍റെ സമരാഗ്നിജാഥയ്ക്കും കിട്ടി, ഒട്ടേറെ പേരു ദോഷങ്ങള്‍.
കേരള പദയാത്രയിലെ പോലെ ഇവര്‍ സ്വന്തം എസ് സി , എസ് ടി പ്രേമം പോസ്റ്ററടിച്ചു പ്രചരിപ്പിച്ച് അപഹാസ്യരായില്ല. സ്വന്തം പാര്‍ട്ടിയെ കേന്ദ്രഭരണത്തില്‍ നിന്ന് താഴെയിറക്കാനാവശ്യപ്പെടുന്ന പാട്ട് ജാഥയുടെ ഔദ്യോഗികഗാനമായി പൊതുജനത്തെ കേള്‍പ്പിച്ച് നാണം കെട്ടതുമില്ല. അവര്‍ക്കുള്ള നാണക്കേട് വേറെ വഴിക്ക്, വണ്ടി വിളിച്ചു വന്നു എന്നു പറഞ്ഞാല്‍ പോരെ.
ജാഥയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നേരം വൈകിയെത്തിയ വി ഡി സതീശനെ ചാനല്‍ ക്യാമറകള്ക്കും മൈക്കുകള്‍ക്കും മുമ്പാകെ പറഞ്ഞ തെറിവാക്കാണ് ഈ ജാഥയുടെ ഐശ്വര്യപൂര്‍ണ്ണമായ ലോഗോയുടെ നിലയിലേക്ക് , അല്ലെങ്കില്‍ അടയാളവാക്യമായി ഉയര്‍ന്നുനിന്നത്.
അങ്ങനെ കോണ്ഗ്രസ്സിന്റെ സമരാഗ്നി ജനകീയപ്രക്ഷോഭയാത്ര നാണക്കേടിന്‍റെ കാര്യത്തില്‍ ബിജെപിയുടെ കേരള പദയാത്രയേക്കാളും ഒരു പടി മുന്നില്‍ നിന്നു.
സ്വന്തം പാര്ട്ടിയുടെ അച്ചടക്കത്തിന്റെ മാഹാത്മ്യമൊക്കെ സുധാകരന് ഒരു യോഗത്തില്‍വി ളംബരം ചെയ്യുന്നുണ്ട്.
പക്ഷേ നേതാക്കള്‍ തന്നെ കൊച്ചുകുട്ടികളെ പോലെ പൊതുവേദിയില്‍ വളരെ അച്ചടക്കത്തോടെ വാശിപിടിക്കുന്നത് നമ്മള്‍ നേരത്തെ തന്നെ കണ്ടതാണ്
തുടക്കം തന്നെ പാളിയ അനുഭവമാണ് ജാഥയ്ക്കുള്ളത് . ജാഥയുടെ നേതാവായി കെ സുധാകരനെ പരിചയപ്പെടുത്തിയപ്പോള് മറ്റൊരു നേതാവായ ആന്‍റോ ആന്‍റണിക്ക് നാക്കുപിഴ പറ്റി. അദ്ദേഹം പറഞ്ഞത് ബിജെപി നേതാവായ കെ സുരേന്ദ്രന്റെ പേരാണ്. വേദിയിലിരിക്കുന്ന ആരോ പറഞ്ഞു കൊടുത്തപ്പോഴാണ് തന്റെ തെറ്റ് അദ്ദേഹത്തിന് മനസ്സിലായത്. രണ്ടായാലും കണക്കാണെന്നാണ് മറ്റു പലരുടെയും അഭിപ്രായം. ബിജെപിയും കോണ്‍ഗ്രസ്സും പല കാര്യങ്ങളിലും ഒരേ തൂവല്‍ പക്ഷികളായതിനാല്‍ പേരുമാറ്റമൊന്നും ഒരു പ്രശ്നമല്ലെന്നേയ്
ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ പലതും സംഭവിച്ചുകളയും എന്ന മട്ടായിരുന്നു സുധാകരന്‍റെയും മറ്റുള്ളവരുടെയും. എന്തായാലും അവിടേയ്ക്കെത്തും മുന്പ് തന്നെ സമരാഗ്നിയ്ക്ക് ശരിക്കും ചൂടുപിടിച്ചു കഴിഞ്ഞിരുന്നു. ജാഥയ്ക്കിടയിലെ പത്രസമ്മേളനത്തിന് സതീശന് വരാന് വൈകിയതും ആ ദേഷ്യത്തില് സുധാകരന് ചാനല്‍ ക്യാമറകള്ക്കും മൈക്കുകള്ക്കും മുമ്പേ അങ്ങേരെ ആ ... എവിടെ പോയി കെടക്കാണെന്ന് തെറി വിളിച്ചതുമാണ് പ്രധാന ഹൈലൈറ്റ്
ഇത് മുമ്പൊരു പത്രസമ്മേളനത്തില്‍ , തന്നെ സംസാരിക്കാന്‍കൂട്ടാക്കാതെ സതീശന്‍ആളാവാന്‍ ശ്രമിച്ചതിനു സുധാകരന്‍ പകരം വീട്ടിയതൊന്നുമല്ല കെട്ടോ, സംസ്കാരസമ്പന്നമായ അവരുടെ പാര്ട്ടിയില് അങ്ങനെയൊന്നുമില്ല തന്നെ. തെറി വിളി കേട്ട വി ഡി സതീശനാണെങ്കില്‍ ഒരു ചേട്ടന്‍റെ സ്നേഹവാക്കായേ അതിനെ കാണുന്നുളളു. കോണ്‍ഗ്രസ്സിനകത്ത് പരസ്പരം വിളിക്കാനുപയോഗിക്കുന്ന ഒരു സാധാരണ വാക്കാണത്രെ അതെ. അങ്ങനെയെങ്കിലങ്ങനെ.. പിന്നെ നമ്മള്‍ക്കാണോ പരാതി
ആര്‍ക്കും പരാതിയില്ലെങ്കിലും സുധാകരന്‍ ഇതിന് വിശദീകരണവുമായി വന്നു. ഉറ്റ കൂട്ടുകാരായതിനാല്‍ സതീശനും ഞാനും തമ്മില്‍ ഇന്നതൊക്കെയേ പറയാവൂ എന്നില്ലെന്നതാണ് അതിന്‍റെ സാരം
അതിനു ശേഷം വി ഡി സതീശനും വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുറേ വിശദീകരിച്ചു. നിങ്ങളാണെങ്കിലും ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരെ വിളിക്കില്ലേ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു ചെറിയ വാക്ക് വായില്‍ നിന്ന് വീണതിന് എത്രഎത്ര വാക്യങ്ങള്‍ വിശദീകരിക്കാനായി വേണ്ടി വന്നു എന്നോര്‍ക്കണേ
ഈ വാക്പ്രയോഗത്തെ പറ്റി ഇ പി ജയരാജനും ഗോവിന്ദന്‍മാഷുമൊക്കെ
പിന്നീട് പ്രതികരിക്കുന്നത് ചില വീഡിയോകളില്‍ കാണാനിടയായി.
പിന്നീടും കേട്ടൂ സുധാകരന്‍റെ വിശദീകരണങ്ങള്‍ ഞാന്‍ സ്ട്രെയിറ്റ് ഫോര്‍വേഡാണ് എന്നു പറഞ്ഞ കൂട്ടത്തിലാണ് മലയാളത്തിലെ ഒരു പ്രയോഗത്തില്‍ അദ്ദേഹം പരിഷ്കാരം വരുത്തിയത് . നേരേ വാ നേരേ പോ എന്നൊരു പ്രയോഗമുണ്ട് നേരെ ചൊവ്വേ എന്നത് വേറൊരു പ്രയോഗമാണ്. ഇതു രണ്ടും സമാസമം കൂട്ടിച്ചേര്‍ത്ത് സുധാകരന്‍ പറഞ്ഞത് ഇങ്ങനെയാണ് - ഞാന്‍ നേരെ ചൊവ്വേ വാ എന്ന ചിന്താഗതിക്കാരനാണ്.അപ്പോള്‍ ചില തെറിയൊക്കെ പറഞ്ഞെന്നിരിക്കുമെന്ന് സാരം
ദേ, കുറച്ചു കഴിഞ്ഞപ്പോള്‍ സുധാകരന്‍റെ മലക്കംമറിച്ചില്‍, ഞാനങ്ങനെ പറഞ്ഞിട്ടില്ല,മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല, ഞാനാ ടൈപ്പല്ല.
അപ്പൊ നമ്മളൊക്കെ ടിവിയിലും മറ്റും ബീപ് ശബ്ദത്തിന്‍റെ അകമ്പടിയോടെ കേട്ട ആ വാക്ക് എന്തായിരുന്നു. ചേട്ടാനിയന്മാര്‍ തമ്മിലാവുമ്പോള്‍ അങ്ങനെയൊക്കെ ഉണ്ടാവില്ലേ എന്ന് സതീശന്‍ ഉരുണ്ടുകളിച്ചതെന്തിനായിരുന്നു.
പത്തനംതിട്ടയില്‍ പത്രസമ്മേളനം തന്നെ വേണ്ടെന്നു വച്ചതും ഈ ചേട്ടാനിയന്മാരുടെ സ്നേഹാധിക്യം കാരണമാണ്.
കൊട്ടാരക്കരയിലെ ജാഥാ സ്വീകരണവും മോശമായില്ല. പ്രവര്‍ത്തകരും ചോട്ടാ നേതാക്കളും ഗ്രൂപ്പു തിരിഞ്ഞ് തെറിവിളിയും കയ്യാങ്കളിയും നടത്തി. സ്വാഗതം പറഞ്ഞപ്പോള്‍ ചിലരെ ഒഴിവാക്കിയെന്നും പരാതിയുണ്ടായി. സ്വാഗതം പറഞ്ഞുതുടങ്ങിയ ആളെ തന്നെ മാറ്റി മറ്റൊരാളെ സ്വാഗതം പറയാന്‍ നിയോഗിച്ച് പ്രശ്നം പരിഹരിച്ചു. അല്ലെങ്കിലും സ്റ്റേജിലുണ്ടായിരുന്ന 130 പേരെ സ്വാഗതം ചെയ്യാന്‍ഒരാള്‍ക്കു തനിയെ പറ്റില്ലല്ലോ. ശശി തരൂരിന്‍റെ ഉദ്ഘാടനപ്രസംഗത്തിനു ശേഷം സുധാകരനും സതീശനും പ്രസംഗിക്കാനെഴുന്നേറ്റപ്പോഴേക്കും സദസ്സ് കാലിയായിരുന്നു. ഇതില്‍ ന്യായമായ അരിശം തോന്നിയെങ്കിലും രണ്ടുപേരും അത് പുറത്തു കാണിച്ചില്ല.
അങ്ങനെ വലിയ കേടുപാടുകളൊന്നുമില്ലാതെ ജാഥ തിരുവനന്തപുരത്തെത്തി. പിന്നെ മണ്ടത്തരങ്ങളുടെ ചാര്‍ജ് പാലോട് രവിയ്ക്കായിരുന്നു. അദ്ദേഹം തോളില്‍ കിടന്ന ഒരു ഷാളും കൊണ്ട് അദ്ദേഹം നടത്തിയ കലാപരിപാടി വളരെ രസകരമായിരുന്നു. ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ്. ഇവിടെയും വേദിയിലായിരുന്ന സദസ്സിലുള്ളതിലേറെ ആള്‍ക്കാരെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.
കളം കാലിയായതിനാല്‍ പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരന്‍ ആരംഭിച്ചത്.
പരിപാടി തീരും മുമ്പേ കസേരകള്‍ കാലിയാക്കിയവരെ കടുത്തഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു. വൈകിയെത്തിയതിന് സതീശനെ പറഞ്ഞ തെറി നേരത്തെ പോയവരെ പറ്റി പറയുമ്പോള്‍ പ്രയോഗിക്കാതിരുന്നത് ഭാഗ്യം തന്നെ. കൂട്ടത്തില്‍ അദ്ദേഹം പുതിയൊരു ഭാഷാപ്രയോഗം തന്നെ പുറത്തു വിട്ടു. കെട്ടിഘോഷിക്കുക എന്നതാണത്. പൊതുവെ പറയുന്ന കൊട്ടിഘോഷിക്കുക എന്നതിനെയാണ് സുധാകരന്‍ പരിഷ്കരിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിഘേോഷിച്ച പരിപാടിയില്‍ അവസാനം വരെ ഇരിക്കാതിരുന്നതിനെ വിമര്‍ശിക്കുമ്പോഴാണ് ഈ കണ്ടെത്തല്‍ സംഭവിച്ചത്.
പാലോട് രവി തുടങ്ങിവച്ച ദേശീയഗാനമായിരുന്നു പരിപാടിയിലെ അവസാനമണ്ടത്തരം ജനഗണമംഗള എന്നദ്ദേഹം പാടിത്തുടങ്ങിയപ്പോള്‍ തന്നെ കാര്യം പിടി കിട്ടിയവര്‍ അത് നിര്‍ത്തിച്ചു. വേറെ ആരോ മൈക്കിനടുത്തേക്ക് ചെല്ലുന്നത് ദൃശ്യങ്ങളില്‍ കാണാമെങ്കിലും ഇനിയുമൊരു അബദ്ധം ക്ഷണിച്ചുവരുത്താന്‍ മടിച്ച് ചിലര്‍ സി ഡി ഇടൂ
എന്നാവശ്യപ്പെടുകയായിരുന്നു. കോണ്‍ഗ്രസ്സിന്‍റെ പരിപാടികളില്‍ ഇവന്‍റ് മാനേജ്മെന്‍റ് നടത്തുന്നവര്‍ എന്തായാലും കൈവശം വയ്ക്കേണ്ട ഒന്നാണ് ദേശീയഗാനത്തിന്‍റെ സി ഡി എന്നതാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
No comments:
Post a Comment