Monday, March 11, 2024

ഈ പത്മജാ വേണുഗോപാലിന്‍റെ ഒരു കാര്യം


 ആരെയും ചിരിപ്പിച്ചു കൊല്ലുന്ന മഹദ്വചനങ്ങളാണ് ഈയിടെയായി നമ്മുടെ  പത്മജാ വേണുഗോപാലിന്‍റെ യുടെ നാവില്‍ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ബിജെപിയിലേക്ക്ുള്ല ചേക്കേറലിന് ശേഷമാണീ ഫലിതങ്ങളെല്ലാം പൊട്ടിവീണത് എന്നു പറയാതെ വയ്യ.

https://youtu.be/LqtV2R_gmHE 

https://fb.watch/qKY7avPiSk/

താന്‍ പണ്ടേ  ബിജെപിയുടെ ബന്ധുവായിരുന്നു എന്നതാണ് അതിലൊന്ന്. അത് എന്തടിസ്ഥാനത്തിലാണെന്നാണോ   പറയാം  ബിജെപി നേതാവ് കെ ജി മാരാരും  പത്മജയുടെ അച്ഛന്‍ കരുണാകരനും ബന്ധുക്കളായിരുന്നു. അദ്ദേഹം  എല്ലാ മാസവും അച്ഛനെ കാണാന്‍ വരുമായിരുന്നു എന്നും പദ്മജ പറയുന്നു. മുമ്പെവിടെയും പദ്മജ ഇതുപറഞ്ഞിട്ടില്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകും അവരോട്  ഇത്രയേ പറയാനുളളു. ഓരോന്നിനും അതാതിന്‍റെ കാലം വരണ്ടേ ദാസാ .. എല്ലാ മാസവും ഒരമ്പലത്തില്‍ തൊഴാന്‍ പോകുന്ന ഒരു നേതാവുണ്ടായിരുന്നു പണ്ട്. അതുപോലെയായിരുന്നിരിക്കാം,   കരുണാകരനെ കാണാനുള്ള കെ ജി മാരാരുടെ ഈ പ്രതിമാസവരവ്. 

മറ്റൊരു രസികന്‍ വചനം കൂടിയുണ്ട് പത്മജയുടേതായിട്ട്. താന്‍ ചേര്‍ന്ന ബിജെപിയെ കുറിച്ച് താനൊന്നും പഠിച്ചിട്ടില്ലെന്നാണ് ശ്രീമതി പറയുന്നത്. എന്നാല്‍ മോദിയുടെ കഴിവുറ്റ നേതൃത്വം തനിക്ക് ക്ഷ പിടിച്ചിട്ടുണ്ട്. അതാണ് ബിജെപിയില്‍ ചേരാനുള്ള കാരണവും.

കൂടു വിട്ടു കൂടുമാറിയെങ്കിലും തന്‍റെ കൂട്ടക്കാരെ കുറിച്ചോര്‍ക്കുമ്പോള്‍ പത്മജയക്ക് കരച്ചില്‍ വരും.അവര്‍ പറഞ്ഞതിങ്ങനെ.  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറിച്ചോര്‍ക്കുമ്പോള്‍ വിഷമമുണ്ട് , പാര്ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞത്, കൂടെ  വരാം ചേച്ചി ഒറ്റയ്ക്കല്ല എന്നാണ്. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛനെ ഒന്നു താഴ്ത്തിക്കെട്ടുന്നതില്‍ പത്മജക്ക് തെല്ലുമില്ല ജാള്യം. അച്ഛനേക്കാളും ചേട്ടനേക്കാളും ഒരു പടി മുന്നിലാണ്  താനെന്ന്  പറയാന്‍ വരെ അവര്‍ തയ്യാറാവുകയും ചെയ്തു. ഇത്തിരി  അഭിമാനത്തോടെയാണ്  ആ പറച്ചില്‍  അച്ഛനും ചേട്ടനും പണ്ട് കോണ്‍ഗ്രസ്സില്‍നിന്ന് തല്‍ക്കാലത്തേക്ക് ഒന്നു  പിണങ്ങി നിന്നതിനെ പറ്റിയാണ് പരാമര്‍ശം. 

കരുണാകരന്‍ഏറ്റവും എതിര്‍ത്തത് സിപിഎമ്മിനെയായിരുന്നു. ആ സിപിഎമ്മിനോടുപോലും അദ്ദേഹത്തിന് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടി വന്നത് മുരളീധരന്‍ കാരണമാണെന്ന് പത്മജ പറഞ്ഞു.

ചേട്ടന്‍റെ കാര്യം അതിലും കടുപ്പമാണ്- ദാ പത്മജയുടെ തന്നെ വാക്കുകള്‍ കേട്ടോളൂ. മൂന്നു നാലു രാഷ്ട്രീയപാര്‍ട്ടി മാറി വന്ന വ്യക്തിയാണ് ചേട്ടന്‍ - അനിയനാണെങ്കില്‍ അടി കൊടുക്കാമായിരുന്നു. ചേട്ടനായിപ്പോയി. നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട  , പാര്‍ട്ടികള്‍ മാറിയതിനല്ല അടി, (അല്ലെങ്കിലും ആ അടി കൊടുക്കേണ്ടത് അന്നായിരുന്നല്ലോ അല്ലേ)

തന്നെ പറ്റി വര്‍ക്ക് അറ്റ് ഹോം എന്ന് ചേട്ടന്‍ കളിയാക്കിയതിലാണ് അടികൊടുക്കാന്‍ പത്മജയ്ക്ക് തോന്നിയത്. മനസ്സിലായോ. 

വര്‍ക്ക് അറ്റ്ഹോം എന്ന് മുരളീധരന്‍ പറഞ്ഞത് സാധാരണഅര്‍ഥത്തിലല്ല, പദ്മജയുടെ കോണ്‍ഗ്രസ്സ് നേതൃത്വവുമായുള്ള പിണങ്ങിയിരിപ്പിനെയാണ് മൂപ്പരുദ്ദേശിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം പാര്‍ട്ടി നേതൃത്വവുമായി അടുപ്പത്തിലായിരുന്നില്ല എന്ന് ഒരു പത്രം  എഴുതിയിട്ടുമുണ്ട്.  കെ പി സിസിയുടെ രാഷ്ട്രീയകാര്യസമിതി അംഗവും എഐസിസി അംഗവുമായ പദ്മജയെ വര്‍ക്ക് ഫ്രം ഹോം എന്ന് പരിഹസിച്ചതേതായാലും ശരിയായില്ല.  

നമ്മളെ ഇങ്ങനെ ചിരിപ്പിക്കുന്ന ഈ പദ്മജ നിസ്സാരക്കാരിയല്ല. അവര്‍ക്ക് ചിരിയെ പറ്റി വ്യക്തമായ ചില കാഴ്ചപ്പാടുകളുണ്ട്. ഏതാനും ദിവസം  മുമ്പ് അവര്‍ കോണ്‍ഗ്രസ്സ് പാര്‍ടിയിലായിരിക്കുന്ന സമയത്ത് അന്ന് സ്ഥാനാര്‍ഥിയായിരുന്ന ടി എന്‍ പ്രതാപന്റെ സ്നേഹസന്ദേശയാത്രയില്‍ പ്രസംഗിച്ചപ്പോഴാണിത് വെളിപ്പെട്ടത്.നമ്മുടെ കോണ്‍ഗ്രസ്സുകാരുടെ  പ്രശ്നംഒത്തൊരുമയില്ലാത്തതാണ്. മിക്ക പാര്‍ട്ടിക്കാര്‍ക്കും രണ്ടു തരം ചിരിയാണ്.  (സ്വന്തം പാര്‍ട്ടിക്കാരില്‍ മിക്കവര്‍ക്കും എന്നാവും അവരുദ്ദേശിച്ചത്. ) ഒരു ചിരി ആത്മാര്‍ഥതയുള്ളത്. മറുചിരി  ഉണ്ടാക്കിച്ചിരിയാണ്. ഇതു മാറണം എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ടി എന്‍ പ്രതാപനെ വിജയിപ്പിക്കണം.ആ പ്രതാപന്‍റെ  കാര്യം ഓര്‍ക്കുമ്പോളാണ് ശരിക്കും ചിരി വരുന്നത്. ടിഎന്‍ പ്രതാപന് വേണ്ടി സംസാരിച്ച പത്മജച്ചേച്ചിയുടെ മറുകണ്ടം ചാടല്‍ തന്നെയാണ് അയാളുടെ സ്ഥാനാര്‍ഥിത്വം കളയാനിടവരുത്തിയതും. ഇപ്പോള്‍ തോന്നുന്നത് അന്ന് പത്മജ ഇതേ ഉണ്ടാക്കിച്ചിരിയല്ലേ പ്രതാപനോടുകാണിച്ചതുമെന്നാണ്.

ചാനല്‍ ചര്‍ച്ചയിലൂടെ മാത്രം കോണ്‍ഗ്രസ്സില്‍ ഒരാള്‍ക്ക് ഉയര്‍ന്നു വരാമെന്ന കണ്ടെത്തലും പത്മജയുടേതായി വന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി പറയുമ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്. ചാനലിലൂടെ വളര്‍ന്നു വന്ന ആ നേതാവിന് ഞാന്‍ മറുപടി പറയുന്നില്ല.ഏതായാലും മറ്റൊരു പാര്‍ട്ടിയിലും ഇങ്ങനത്തെ നേതാക്കളെ കാണാന്‍ കിട്ടില്ല. 

അച്ഛന്‍റെ ശവകുടീരത്തില്‍ സംഘികളെ നിരങ്ങാന്‍ സമ്മതിക്കില്ല - ഒരു പത്രത്തില്‍ മുരളിയുടെ പ്രതികരണമായി കൊടുത്തതിങ്ങനെയാണ്. എന്നാല്‍ ഈ വീമ്പു പറച്ചിലിന് വലിയ വിലയൊന്നും കിട്ടാന്‍ പോകുന്നില്ല. കാരണം പദ്മജയുടെ പേരിലാണീ  സ്ഥലം. കരുണാകരന്‍ എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂരില്‍ വരുമ്പോള്‍ താമസിച്ചിരുന്ന സ്ഥലമാണ്. മുരളിയും പത്മജയും കളിച്ചു വളര്‍ന്ന സ്ഥലം.  കോണ്‍ഗ്രസ്സുകാര്‍ക്ക്  പ്രത്യേകിച്ചും തൃശ്ശൂര്‍ക്കാരായ പ്രവര്‍ത്തകര്‍ക്ക് വൈകാരികമായ അടുപ്പമുള്ള സ്ഥലം. പ്രധാന പരിപാടികള്‍ക്കു മുമ്പ് ഇവിടെ വന്ന് പുഷ്പാര്‍ച്ചന നടത്താറുണ്ട്. ഇനി അതു സാധിക്കുമോ എന്നത്  സംശയമാണ്. 

പാര്‍ട്ടി അവഗണിച്ചു എന്ന പത്മജയുടെ വര്‍ത്താനം കേട്ടാല്‍ മുരളീധരന് കലിയിളകും. ഒരു തവണ ലോകസഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിപ്പിച്ചു. സിറ്റിംഗ് സീറ്റായിട്ടും പത്മജ തോറ്റു. പാര്‍ട്ടിക്കാര്‍ കാലു വാരി എന്ന ആരോപണവും മുരളി തള്ളിക്കളഞ്ഞു.

മുരളിയുടെ മറുപടി കേട്ടോളൂ-  ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ എന്നും പാര്‍ട്ടി മത്സരിപ്പിച്ചത്. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ തിരഞ്ഞെടുപ്പ്. അങ്ങനെയാണെങ്കില്‍ എന്നെയൊക്കെ ഒരു പാടുപേര്‍ വാരിയിട്ടുണ്ട്.  തോറ്റിട്ടും പത്മജയ്ക്ക് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം കൊടുത്തിട്ടുണ്ട്കെപി സിസി ജന സെക്ര, കെപി സിസി വൈ പ്ര കെപിസിസി എക്സി കമ്മിറ്റിയംഗം ഡിസിസി പ്രസി എന്നീ സ്ഥാനങ്ങള്‍ നല്‍കി. 

ഇതൊന്നും നിഷേധിക്കാന്‍ പത്മജയക്ക് പറ്റില്ല. പക്ഷേഒ രുപരാതിബാക്കിയുണ്ട്. കരുണാകരന്‍റെ സ്മാരകം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്സ് ഉത്സാഹിച്ചില്ല എന്നതാണത്, എന്നാല്‍ അതിപ്പോള്‍ ബീജെപിയില്‍ പോയാല്‍ നടക്കുമോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ചോദിക്കുന്നത്. മോഡി രാജ്യത്ത് കുറേ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നത് സത്യം. എന്നു കരുതി കരുണാകരന്റെ പ്രതിമയും സ്മാരകവും അദ്ദേഹം പണിഞ്ഞു  തരുമെന്നാണോ കരുതുന്നത് ആവോ. 

ഇതൊന്നും നിഷേധിക്കാന്‍ പത്മജയക്ക് പറ്റില്ല. പക്ഷേഒ രുപരാതിബാക്കിയുണ്ട്. കരുണാകരന്‍റെ സ്മാരകം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്സ് ഉത്സാഹിച്ചില്ല എന്നതാണത്, എന്നാല്‍ അതിപ്പോള്‍ ബീജെപിയില്‍ പോയാല്‍ നടക്കുമോ എന്നാണ് കോണ്‍ഗ്രസ്സുകാര്‍ചോദിക്കുന്നത്. മോഡി രാജ്യത്ത് കുറേ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നത് സത്യം. എന്നു കരുതി കരുണാകരന്റെ പ്രതിമയും സ്മാരകവും അദ്ദേഹം പണിഞ്ഞു  തരുമെന്നാണോ കരുതുന്നത് ആവോ. 

എന്തായാലും പത്മജയ്ക്ക് മറുപടി പറയാന്‍ വേറെ കോണ്‍കഗ്രസ്സു കാര്‍ ആരം മുന്നോട്ടു വന്നിട്ടില്ല. മുരളി തന്നെ പറയട്ടെ എന്നതാണ്അവരുടെ നിലപാട്. ബീജെപ്പിക്ക് പത്മജയെ  കൊണ്ട് കാല്‍ കാശിന്‍റെ ഗുണമില്ലെന്നാണ് മുരളി തുടക്കത്തിലേ പറഞ്ഞത് - അച്ഛന്‍റ ആത്മാവ് പൊറുക്കില്ലെന്നും പറഞ്ഞു. 

പത്മജയെ വിമര്‍ശിക്കാന്‍  മുരളിയെ ഏല്‍പ്പിക്കുന്നതിന്‍റെ പിന്നിലും ചില കാര്യങ്ങളുണ്ട്. നാളെ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ടോ നല്ല നടു നിവര്‍ന്ന് പത്മജയെ വിമര്‍ശിക്കാന്‍ പറ്റുന്നു. 

ഭര്‍ത്താവിനെ ഇ ഡി യില്‍ നിന്ന് രക്ഷിക്കാാനാണ്  പത്മജ തിരക്കിട്ട് ബിജെപിിയില്‍ ചേരുന്നത് എന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. ബന്ദു കൃഷ്ണയ്ക്ക് ദൈവം കൊടുക്കും എന്നാണ് ഭാര്‍ത്താവിന്‍റെ മറുപടി

അതിനിടയില്‍  മുരളി പോലും നാളെ ബിജെപിയില്‍ എത്തില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ചില സ്ഥലങ്ങളില്‍ കല്യാണം ഉറപ്പിക്കുന്നതിന് മുമ്പ്  പെണ്ണിന്‍റെ വീടുകളിലേക്ക് ചെറുക്കന്‍റെ സഹോദരിയെ പറഞ്ഞയക്കുന്ന പരിപാടിയുണ്ടത്രെ. മുരളി പത്മജെയ ബീജെപിയിലേക്ക് വിട്ടത് തന്‍റെ പോക്കിനുള്ള മുന്നോടിയായിട്ടാണെന്നാണ് ചില ട്രോളുകളില്‍ കാണുന്നത്. 

എന്തായാലും ഇതില്‍ വലിയ അതഭുതമൊന്നും വേണ്ട.കോണ്‍ഗ്രസ്സില്‍ നിന്ന് ആളിന്ത്യാ ലെവലില്‍ ബിജെപിയിലേക്ക്  12 കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരാണ് പോയത്. ഇവിടെ രണ്ടു  മുഖ്യന്മാരുടെ മക്കളല്ലേ പോയുളളു, ആന്‍റണിയൊക്കെ ഇപ്പോഴുള്ള കോണ്‍ഗ്രസ്സില്‍  തന്നെയല്ലേ ഉള്ളത് .അതോര്‍ത്തു സമാധാനിക്കൂ. 55ദിവസം കൊണ്ട്  35 പ്രമുഖരാണ് കോണ്‍ഗ്രസ്സില്‍  നിന്ന് ബിജെപിയിലെത്തിയത്.അതു നോക്കുമ്പോള്‍ ഇതെല്ലാം തീരെ ചെറുത്.

No comments: