Thursday, September 24, 2009
മുരളിച്ചിത്രത്തിന്റെ പിന്നില്‍ തല്‍പരകക്ഷികളുടെ കള്ളക്കളിയോ?
“ ഈ ദേശാഭിമാനിയെകൊണ്ടു തോറ്റു” - ഈയിടെ ഇതെഴുതുന്ന ആള്‍ക്ക് നൌഫല്‍ എന്ന സുഹൃത്ത് അറബിനാട്ടില്‍ നിന്നയച്ചു തന്ന ഇ മെയിലിന്റെ തലക്കെട്ടാണ് മുകളില്‍ കൊടുത്തത്. ദേശാഭിമാനി നിരന്തരം അബദ്ധങ്ങള്‍ വരുത്തുന്നതിലെ കുണ്ഠിതമാണ് മെയിലില്‍ ഉദ്ധരിച്ച ബ്ളോഗ്പോസ്റിലെ പരാമര്‍ശം. ദേശാഭിമാനി ചെയ്തതായി പറയുന്ന തെറ്റിതാണത്രെ : നടന്‍ മുരളി മരിച്ച ന്യൂസ് വെബ് പോര്‍ട്ടലില്‍ കൊടുത്തപ്പോള്‍ കൂടെയുണ്ടായിരുന്ന ചിത്രം കരുണാകരപുത്രനായ മുരളിയുടേതായിരുന്നു. ഇ - മെയിലിലൂടെ ചിത്രസഹിതം കിട്ടിയ പുതിയ വിവരം ഈ ബ്ളോഗില്‍ ഒന്നു “പെരുമാറി” ദേശാഭിമാനിയെ “ഉല്‍ബുദ്ധ”മാക്കാം എന്നു വിചാരിക്കുകയായിരുന്നു. ഭാഗ്യം ! അപ്പോഴേക്കും പ്രശ്നത്തിന്റെ യഥാര്‍ഥചിത്രം മാധ്യമവിചാരം നടത്തുന്ന മറ്റൊരു പംക്തിയില്‍ നിന്ന് കിട്ടി. മുരളിച്ചിത്രം മാറിയെന്നത് ചില തല്‍പരകക്ഷികളുടെ കുപ്രചാരണമാണെന്ന് മീഡിയാ സ്കാന്‍ എന്ന പംക്തിയില്‍ യാസീന്‍ അശ്റഫ് വ്യക്തമാക്കിയത് വായിക്കാനിട വന്നില്ലെങ്കില്‍ ഈ കുപ്രചരണം വിശ്വസിച്ച് പ്രതികരണം നടത്തിപ്പോകുമായിരുന്നു. വീക്ഷണവും ഇതേ തെറ്റ് ചെയ്തു എന്ന ആ പത്രത്തിനോട് വിരോധമുള്ള ആരോ പ്രചരിപ്പിച്ചതായും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന്റെ ആഗസ്റ് 24 -ന്റെ ലക്കത്തില്‍ നിരീക്ഷിക്കുന്നുണ്ട്. രണ്ടു പത്രത്തിന് ഒരേ തെറ്റ് വന്നു എന്നത് വിശ്വസനീയമല്ല എന്നാണ് ലേഖകന്‍ പറയുന്നത്. അപ്പോള്‍, വെബ് പോര്‍ട്ടലില്‍ വരാത്ത അബദ്ധം ചിത്രസഹിതം മെനഞ്ഞെടുത്ത് ചിലര്‍ അപ്രിയപത്രങ്ങള്‍ക്കെതിരെ സിന്‍ഡിക്കേറ്റ് കളിക്കുന്നു എന്നല്ലേ അര്‍ഥം?
Subscribe to:
Post Comments (Atom)
No comments:
Post a Comment